SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

ഗാന്ധി ദര്‍ശന്‍ ക്ളബ് ഉദ്ഘാടനം



            തോന്നയ്ക്കല്‍ ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ ഗാന്ധി ദര്‍ശന്‍ ക് ളബ്  ഉദ്ഘാടനം ചെയ്തു.  ഗാന്ധിയനും റിട്ടയേര്‍ഡ് അധ്യാപകനുമായ ശ്രീ.ഡി.രാജഗോപാല്‍ ക് ളബ് ഉദ്ഘാടനം ചെയ്തു. സ്കുളുകളില്‍ ഗാന്ധിയന്‍ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും പ്രാധന്യത്തെക്കുറിച്ചു അദ്ദേഹം സംസാരിച്ചു.
ഗാന്ധിയനും റിട്ടയേര്‍ഡ് അധ്യാപകനുമായ ശ്രീ.ഡി.രാജഗോപാല്‍ ക് ളബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ചടങ്ങില്‍ പി.റ്റി.എ പ്രസ്സിഡന്റ്  ശ്രീ.ആര്‍ . രാജശേഖരന്‍ അദ്ധ്യക്ഷനായിരുന്നു.  ഹെഡ് മിസ് ട്രസ്  എസ് എം ലൈലാബീവി, ഗാന്ധിദര്‍ശന്‍ കണ്‍വീനര്‍ ടി.ജതീഷ്  തോന്നയ്ക്കല്‍ , കോര്‍ഡിനേറ്റര്‍ ലക്ഷ്മി. എസ്. പിള്ള എന്നിവര്‍ സംസാരിച്ചു.

ഗാന്ധി ദര്‍ശന്‍ ക്ളബ് രൂപീകരിച്ചു


     തോന്നയ്ക്കല്‍ ഗവ. എല്‍ . പി. എസ്സില്‍ ഗാന്ധി ദര്‍ശന്‍ ക്ളബ് രൂപീകരിച്ചു.  ഹെഡ് മിസ്ട്രസ് ശ്രീമതി. എസ് .എം. ലൈലാബീവിയുടെ അദ്ധ്യഷതയില്‍ 25.07.2013 ല്‍ സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍  ഗാന്ധിദര്‍ശന്‍  ക്ളബ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഉദ്ഘാടകനായി ശ്രീ.ഡി.രാജഗോപാല്‍ സാറിനെ വിളിക്കാനും തീരുമാനിച്ചു.


 മുഖ്യ രക്ഷാധികാരി:  ശ്രീ. ആര്‍ രാജശേഖരനെയും  (പി.റ്റി.എ പ്രസിഡന്റ് )
ചെയര്‍പേഴ്സണ്‍ : എസ് എം. ലൈലാബീവി (ഹെഡ് മിസ്ട്രസ്സ്)
കണ്‍വീനര്‍ : ടി.ജതീഷ് തോന്നയ്ക്കല്‍ (അധ്യാപകന്‍ )
കോര്‍ഡിനേറ്റര്‍ : ലക്ഷ്മി എസ് പിള്ള ( അധ്യാപിക)
അംഗങ്ങള്‍ : 41 (കുട്ടികള്‍ )

സ്കൂള്‍ കുട്ടികളുടെ യു.ഐ.ഡി


 

 

  സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) തസ്തിക നിര്‍ണ്ണയം നടത്തുന്നത് സ്കൂള്‍ കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ്. അതിനാല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ 20.06.2013-ന് മുമ്പ് അതത് ഹെഡ്‌മാ സ്റ്ററുടെ നേതൃത്വത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ ഇത് 24.06.2013 ന് മുമ്പ് ഓണ്‍ലൈനില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഓണ്‍ലൈനില്‍ വിവരം ഉള്‍പ്പെടുത്തുന്നതിനുമുമ്പ് സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പരിശോധിക്കുക.

  Home








49th Nettikkadan



LITTLE  GENIUS  CHALLENGE 

 AWARD


  49-മത്  നെറ്റിക്കാടന്‍ ലിറ്റില്‍ ജീനിയസ്  അവാര്‍ഡില്‍ തോന്നയ്ക്കല്‍ ഗവ. എല്‍ പി എസ്സില്‍ നിന്നും പരീക്ഷ എഴുതിയ 48 പേരില്‍ 48 പേര്‍ക്കും സ്കോളര്‍ഷിപ്പ് ലഭിച്ചു. 
വിജയികള്‍ക്ക്  ഹെഡ് മിസ്ട്രസ് എസ്. എം.ലൈലാബീവി അവാര്‍ഡുകള്‍ വിതരണം ചെയ്തു.


ലിറ്റില്‍ ജീനിയസ് അവാര്‍ഡ് നേടിയ പ്രവീണ്‍.പി.എസ്



 സൂപ്പര്‍സ്റ്റാര്‍ അവാര്‍ഡ് നേടിയ ശൈത്യ.ആര്‍ എസ്



സൂപ്പര്‍സ്റ്റാര്‍ അവാര്‍ഡ് നേടിയ രാജേഷ് 




അവാര്‍ഡുകള്‍ ഒറ്റനോട്ടത്തില്‍ ഇങ്ങനെ:
 ലിറ്റില്‍ ജീനിയസ് അവാര്‍ഡ് നേടിയവര്‍ 1
 സൂപ്പര്‍സ്റ്റാര്‍ അവാര്‍ഡ് നേടിയവര്‍ 2
ബ്രില്ല്യന്റ് അവാര്‍ഡ്  നേടിയവര്‍ 23
ബ്രൈറ്റ് അവാര്‍ഡ്  നേടിയവര്‍ 16
മെരിറ്റ് അവാര്‍ഡ് നേടിയവര്‍ 6
ആകെ പരീക്ഷ എഴുതിയവര്‍ 48


LSS....USS

പരീക്ഷകള്‍ക്ക് തയ്യാറെടുക്കാം..

പ്രിയരെ,

എല്‍. എസ്. എസ്, യു. എസ്. എസ്. പരീക്ഷകള്‍ വരവായി. തയ്യാറെടുപ്പുകള്‍ ആരംഭിച്ച്കാണുമെന്ന് കരുതുന്നു.  പരീക്ഷകള്‍ ഉത്സവങ്ങളായിമാറണമെന്ന ഉറച്ചധാരണയുള്ള അധ്യാപകസമൂഹത്തിനും വിദ്യാര്‍ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഒരു കൈ സഹായവുമായി തോന്നയ്ക്കല്‍ എല്‍ പി എസ്സ് നിങ്ങളൊടൊപ്പം...ഒരു വിരല്‍ തുമ്പകലെ........

 എല്‍. എസ്. എസ്, യു. എസ്. എസ്. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക്  പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ തയ്യാറാക്കപ്പെട്ട പ്രവര്‍ത്തനങ്ങളുടെ സഞ്ചിക ഇതോടൊപ്പം  ലഭ്യമാക്കുന്നു.

 
  QUESTION BANK SUBJECT WISE

LSS MALAYALAM        LSS MATHS
 

അഭിപ്രായങ്ങള്‍ കമന്റുകളായി കുറിക്കുമല്ലോ?




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP