SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

വായനദിനം



വായിച്ച് വളരാം

1996 മുതൽ കേരളാ സർക്കാർ ജൂൺ 19 വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായന ദിനമായി ആചരിക്കപ്പെടുന്നത്
പുതുവായിൽ നാരായണ  പണിക്കരെപ്പറ്റി
കോട്ടയം ജില്ലയിൽ  ജനനം:1909 മാർച്ച് 1   മരണം: 1995 ജൂൺ 19 . അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ.
കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണു് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചതു്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക ചിന്തിച്ച് വിവെകം നെടുക" എന്ന് കുട്ടികളോടു് ആഹ്വാനം ചെയ്തു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.   1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദെഹം പ്രവർത്തിച്ചു.
കേരള ഗ്രന്ഥശാലാ സംഘം
അദ്ദേഹം പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ തിരുവതാംകൂറിലെ ഗ്രന്ഥശാലകൾക്ക് ഒരു സംഘടിത രൂപം ഇല്ലായിരുന്നു. 1945 അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാലയിൽ വച്ച് അദ്ദേഹം വിളിച്ചു ചേർത്ത തിരുവതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തിൽ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം ഉദ്ഘാടനം ചെയ്തത് അന്നത്തെ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യരായിരുന്നു. ദിവാനോടുള്ള പ്രതിഷേധം മൂലം ക്ഷണക്കത്ത് ലഭിച്ച ഭൂരിപക്ഷം ഗ്രന്ഥശാലകളും പങ്കെടുത്തില്ല. സംഘത്തിന് അംഗീകാരം ലഭിക്കുകയും 1946 മുതൽ 250 രുപ പ്രവർത്തനഗ്രാന്റ് ലഭിക്കുകയും ചെയ്തു.
നിരക്ഷരതാനിർമാർജനം
നിരക്ഷരതാനിർമാർജനത്തിനായി 1977 ല് കേരള അനൌപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോട് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ് . 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക ' എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.
കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി
1977 ഗ്രന്ഥശാലാ സംഘം സർക്കാർ ഏറ്റെടുത്തു. അതുവരെ ഗ്രന്ഥശാലാസംഘത്തിൻറെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിൻറെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് പിന്നീട് ഗ്രന്ഥശാലാസംഘത്തിൻറെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു.
വായനാദിനം
ഏറേ നാളുകൾക്കുശേഷം അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ കേരള സർക്കാരും മലയാളികളും ഇപ്പോൾ അദ്ദേഹത്തിൻറെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ച് അദ്ദേഹത്തെ ആദരിക്കുന്നു. അന്ന് മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നുണ്ട്.

ഓർമ്മക്കായി
അദ്ദേഹത്തിൻറെ ഓർമയ്ക്ക് 2004 ജൂൺ 19നു അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പ്പുറത്തിറക്കി.

അക്ഷര ദീപം തെളിയിച്ച് പ്രവേശനോത്സവം

  തോന്നയ്ക്കൽ ഗവ. എൽ പി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു.  കൊടി തോരണങ്ങളാലും കുരുത്തോലകളാലും വർണ്ണബലൂണുകളാലും സ്കൂളും പരിസരവും അലങ്കരിച്ചിരുന്നു.  ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്വാഗതഗാനം ആലപിച്ച് അറിവിന്റെ ലൊകത്തേക്ക് കടന്ന് വന്ന കൊച്ചു കൂട്ടുകാർക്ക് വിശിഷ്ടാഥിതികൾ പുത്തൻ യൂണിഫോമും പുസ്തകവും പേനയും ബുക്കും ബലൂണുകകളും നൽകി സ്വീകരിച്ചു.
ഒന്നാം ക്ലാസ്സിൽ എഴുപതോളം കുട്ടികളൂം പ്രീപ്രൈമറിൽ 135 കുട്ടികളും അക്ഷര ദീപം തെളിയിച്ചു  പുതുതായി എത്തിയത്.  ജില്ലയിൽ കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ അപൂർവ്വം സ്കൂളുകളിൽ ഒന്നാണു  തോന്നയ്ക്കൽ ഗ എൽ പി എസ്.  വാർഡ് മെമ്പർ കെ.കരുണാകരൻ യോഗൻ ഉദ്ഘാടനം ചെയ്തു.  പ്രൊഫ.എസ്. രാധാക്യഷ്ണൻ നായർ, എം.എം. യൂസഫ്, ബിന്ദുലാൽ തോന്നയ്ക്കൽ, ആർ.രാജശേഖരൻ നായർ, എസ്.എം. ലൈലാബീവി, റ്റി.ജതീഷ് എന്നിവർ സംസാരിച്ചു. മുഴുവൻ കുട്ടികൾക്കും മിഠായി പൊതിയും മധുര വിതരണവും നടത്തി









പ്രവേശനോത്സവം 2014



ØíµâZ dÉçÕÖçÈÞrÕ¢
2014 ¼âY 2 ÄßC{ÞÝíº øÞÕᑚ 10 ÎÃßAí

ÎÞÈcæø

     ÉáÄßæÏÞøá ¥ÇcÏÈ ÕV×¢ µâ¿ß ¦ø¢ÍßAáµÏÞà í .  µ{ß ºßøßµç{Þæ¿ ³¿ß‚Þ¿ß  È¿Kí  ÉÀß‚á  Õ{øÞX  µáæù µáøáKáµZ  µâ¿ß  Õ߯cÞÜÏJßæÜJáKá.    ¥Õæø  ØbàµøßAÞX  çµø{æÎBᢠ dÉçÕÖçÈÞrÕBZæAÞøáBß µÝßEá.  ¥ùßÕßæa çÜÞµJßçÜAí  É߂տ‚JáK µáøáKáµæ{ ØbàµøßAÞX çÄÞKÏíAW  ·Õ. ®W Éß ®Tß

W §AáùßÏᢠÕßÉáÜÎÞÏ ²øáAB{ÞÃ í  æºÏñßøßAáKÄí.  ¨ ÕV×¢ ÎáÄW  §¢·ïà×í  ÎàÁßÏ¢     µïÞTáµZ  µâ¿ß  ¦ø¢ÍßAáµÏÞà í .  Õ{æø èÕµßÏÞÃ í   ¨æÏÞøá ÄàøáÎÞÈ¢ èµæAÞIæÄCßÜᢠ ØÎàÉæJ  ¥Y ®ÏßÁÁí Øíµâ{áµæ{  çÉÞÜᢠ ¥OøMß‚á æµÞIÞÃá  ÈNáæ¿  ²KÞ¢  µïÞTßÜᢠ dÉàèdÉÎùß  µïÞTáµ{ßçÜAᢠ¥ÁíÎß×X È¿KÄí . µáGßµZAí   æÎ‚æMG  ÉÀÈ ØìµøcBZ,  Îßµ‚ ¥ÇcÞÉÈ¢,  ICT ÏßW ¥Çß×í¿ßÄÎÞÏ ÉÀÈ¢, ØáøfßÄ ÎÞÏ  µ{ßÏáɵøÃBZ,  Îßµ‚  ¥ÇcÞɵ  øfÞµVJc Ìt¢  ®KßÕ   ³çøÞ  µáGßÏáæ¿Ïᢠ ÉÀÈÕᢠ ØbÍÞÕ ·áÃÕᢠçÈÄcÉÞÀÕÕᢠÕVißMßAáKá.  µÝßE  Õ߯cÞÜÏ   ÕV×JßW  ÈNáæ¿  Õ߯cÞÜÏ¢ ¯æx¿áJá È¿JßÏ ÎßµÕáx  dÉÕVJBZ  ¼ßˆÞÄÜJßW  Îßµ‚ Õ߯cÞÜÏ¢  ®K ¥¢·àµÞø¢  çÈ¿ÞÈÞÏß  ®KáUÄí ¯æù ¥ÍßÎÞȵ øÎÞà í .   ÈNáæ¿  ÈÞ¿ßÈá  ÎáÝáÕX  ØçLÞ×Õᢠ ¥ÍßÎÞÈÕᢠ ÉµøáK  ¨ çÕ{ÏßW  ÄÞC{áæ¿ ØÞKßicÎáIÞµ ÃæÎKí ¥ÍcVjßAáKá.
June 2 : School Pravesanothsavam 2014 -15 
 Message 


ഗാന്ധി രക്ത സാക്ഷിത്വ ദിനം അനുസ്മരണവും ശാന്തി സന്ദേശയാത്രയും



ശാന്തി സന്ദേശയാത്ര

 ശാന്തി സന്ദേശയാത്ര


ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന



ഗാന്ധി അനുസ്മരണ യോഗം ഉദ്ഘാടനം വാര്‍ഡ് മെംബര്‍ ശ്രീ. കെ.കരുണാകരന്‍ സാര്‍ നിര്‍വ്വഹിക്കുന്നു.


മറ്റു പ്രര്‍ത്തനങ്ങള്‍ : മൌന പ്രാര്‍ത്ഥന, വിശ്വശാന്തി പ്രതിജ്ഞ, ക്വിസ്, പ്രസംഗം, ദേശഭക്തിഗാനം തുടങ്ങിയവ




Pre-Matric Scholarship 2013 - 14


2013-14 വര്‍ഷത്തെ OBC പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു,,പൂരിപ്പിച്ച അപേക്ഷ 7.2.14നു മുമ്പായി സ്കൂളില്‍ ലഭിക്കേണ്ടാതാണ്....

OBC PREMATRIC SCHOLARSHIP 2013-14
ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്യൂ സൈറ്റില്‍ പോകാന്‍



പൂരിപ്പിച്ച അപേക്ഷകൾ സ്കൂൾ പ്രഥാനാധ്യാപകന് ലഭിക്കേണ്ട അവസാന തീയ്യതി 2014 ജനുവരി 31 ആണ് .

 

 




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP