SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

പി.എഫ്. വാര്‍ഷിക സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരള സര്‍ക്കാര്‍ ജീവനക്കാരുടെയും ഓള്‍ ഇന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെയും 2014-15 വര്‍ഷത്തേക്കുള്ള ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ്www.agker.cag.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വരിക്കാര്‍ക്ക് അവരവരുടെ പിന്‍ നമ്പര്‍ ഉപയോഗിച്ച് ഈ സൈറ്റില്‍ നിന്നും ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാം. ഇത് സംബന്ധിച്ച സംശയ നിവാരണത്തിന് 0471-2330311 എക്സ്റ്റന്‍ഷന്‍ 600 എന്ന നമ്പരില്‍ ബന്ധപ്പെടാം. പി.എന്‍.എക്‌സ്.3131/15

ഔഷധ സസ്യപരിപാലനം : സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാം

സംസ്ഥാന സരക്കാരിന്റെയും ദേശീയ ഔഷധസസ്യ ബോര്‍ഡിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഔഷധസസ്യങ്ങളെക്കുറിച്ചുള്ള സര്‍വേ, സംരക്ഷണം, ഗവേഷണം, അര്‍ദ്ധസംസ്‌കരണം, ബോധവല്‍ക്കരണം, ഔഷധസസ്യോദ്യാന നിര്‍മാണം തുടങ്ങിയ പരിപോഷണപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി 2015-16 വര്‍ഷത്തേക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നതിന് സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് പദ്ധതികള്‍ ക്ഷണിക്കുന്നു. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പഞ്ചായത്തുകള്‍, ഔഷധനിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, അംഗീകൃത സര്‍ക്കാരേതര സ്ഥാപനങ്ങള്‍, അംഗീകൃത സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് പദ്ധതികള്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങളും അപേക്ഷാഫോറവും സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ വെബ്‌സൈറ്റിലും (www.smpbkerala.org) ഓഫീസിലും ലഭിക്കും. പദ്ധതികള്‍ അനുബന്ധ രേഖകള്‍ സഹിതം (പദ്ധതിയുടെ അസലും നാല് പകര്‍പ്പുകളും) ആഗസ്റ്റ് 10 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ തൃശൂരിലെ ഓഫീസിലോ തിരുവനന്തപുരം പൂജപ്പുരയിലുള്ള റീജണല്‍ ഓഫീസിലോ സമര്‍പ്പിക്കാം. വിലാസം: ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, ഷൊര്‍ണ്ണൂര്‍ റോഡ്, തിരുവമ്പാടി പി.ഒ, തൃശൂര്‍-680022. ഫോണ്‍ 0487-2323151, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, സംസ്ഥാന ഔഷധസസ്യ ബോര്‍ഡ്, റീജണല്‍ ഓഫീസ്, ആയുര്‍വേദ റിസര്‍ച്ച്, ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസ്, പൂജപ്പുര, തിരുവനന്തപുരം-695012. ഫോണ്‍: 0471-2347151. വെബ്‌സൈറ്റ്www.smpbkerala.org പി.എന്‍.എക്‌സ്.3204/15

വി.എച്ച്.എസ്.ഇ കരിക്കുലം പ്രകാശനം ചെയ്തു


സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി എസ്.സി.ഇ.ആര്‍.ടി പരിഷ്‌കരിച്ചു തയ്യാറാക്കിയ ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ 35 വിഷയങ്ങളുടെ കോഴ്‌സ് കരിക്കുലം വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പ്രകാശനം ചെയ്തു. വി.എച്ച്.എസ്.ഇ ഡയറക്ടര്‍ക്ക് നല്‍കിയാണ് പ്രകാശിപ്പിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന് എസ്.സി.ഇ.ആര്‍.ടി നേതൃത്വം നല്‍കിയത്. ഒന്നാം വര്‍ഷ വി.എച്ച.എസ്.സി. ക്ലാസുകള്‍ പരിഷ്‌കരിച്ച കരിക്കുലത്തിനനുസരിച്ചാണ് നടത്തേണ്ടത്. ഈ മേഖലയിലെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും, ഇന്‍സ്ട്രക്ടര്‍മാര്‍ക്കും ലാബ്‌ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാര്‍ക്കും പരിഷ്‌കരിച്ച പാഠ്യപദ്ധതി അനുസരിച്ച് പരിശീലനം നല്‍കി വരുന്നു. തൊഴില്‍ നൈപുണിയുളളവരെയും തൊഴില്‍ സംരംഭകരെയും സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതാണ് പാഠ്യപദ്ധതി.

TEXT BOOK INDENT

പാഠപുസ്കവിതരണം.ഓണ്‍ലൈന്‍ എന്ട്രി 8.7.15 ന് മുമ്പായി ചെയ്യേണ്ടതാണ്..ഉത്തരവ്

സ്കൂള്‍ ഗ്രാന്‍ഡ് വിനിയോഗം

സ്കൂള്‍ ഗ്രാന്‍ഡ് വിനിയോഗം സംബന്ധിച്ച മാനദന്ധങ്ങള്‍ വിവരിക്കുന്ന സര്‍ക്കുലര്‍.


          എല്‍ പി , യു.പി. സ്കൂളുകള്‍ക്ക്  അനുവദിച്ച സ്കൂള്‍   ഗ്രാന്‍ഡ്  വിനിയോഗം സംബന്ധിച്ച മാനദന്ധങ്ങള്‍ വിവരിക്കുന്ന സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

PRE-METRIC SCOLARSHIP 2015-16




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP