SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

അടുപ്പം സമഗ്ര വിദ്യാഭ്യാസ അവാർഡ്

ചിറയിൻകീഴ് മണ്ഡലത്തിലെ മികച്ച എൽ.പി സ്കൂളിനുള്ള   അടുപ്പം സമഗ്ര വിദ്യാഭ്യാസ അവാർഡ് ഇത്തവണയും തോന്നയ്ക്കൽ ഗവ. എൽ.പി എസ്സിനു 
 ബഹു:വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നൽകുന്നു


മികച്ച  പാചക തൊഴിലാളിക്കുമുള്ള  അടുപ്പം സമഗ്ര വിദ്യാഭ്യാസ അവാർഡ്
ബഹു:വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നൽകുന്നു


സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു


കേരള ഗവൺമെന്റിന്റെ സാമൂഹിക സുരക്ഷ മിഷൻ ഈ വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് മാതാവോ , പിതാവോ ഇവർ രണ്ടുപേരുമോ മരണപ്പെട്ട കുട്ടികൾക്കാണു ധനസഹായം ലഭിക്കുക. 5 വയസ്സു വരെ ഉള്ള കുട്ടികൾക്ക്‌ പ്രതിവർഷം 3000 രൂപ, എൽ.പി , യു.പി കുട്ടികൾക്ക്‌ പ്രതിവർഷം 3000 രൂപ , ഹൈസ്ക്കൂൾ കുട്ടികൾക്ക്‌ പ്രതിവർഷം 5000 രൂപ , പ്ലസ്‌ ടു കുട്ടികൾക്ക്‌ പ്രതിവർഷം 7500 രൂപ , ഡിഗ്രി വിഭാഗം കുട്ടികൾക്ക്‌ പ്രതി വർഷം 10,000 രൂപ എന്നിങ്ങനെ ലഭിക്കുംകുട്ടി പഠിക്കുന്നസ്കൂൾ വഴി മാത്രമേ അപേക്ഷിക്കാൻ കഴിയൂ.  ഗവൺമെന്റിന്റെ ഉത്തരവുകളും ഉണ്ട് .ഓൺലൈൻ വഴിയാണു അപേക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.socialsecuritymission.gov.in  എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ         or     0471 2341200 എന്ന ഫോൺ നമ്പറിൽ വിളിക്കുകയോ ചെയ്യുക, പരമാവധി ഷെയർ ചെയ്യുക

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു


സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ തയ്യാറാക്കി വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂള്‍/കോളേജ് മേധാവി മുഖേന നവംബര്‍ 15 ന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരത്തിനും : ശിശുവികസന പദ്ധതി ഓഫീസര്‍, തിരുവനന്തപുരം (അര്‍ബന്‍ - 1), സുബാഷ് നഗര്‍, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം - 695 008.
ഫോണ്‍ : 0471 - 2464059.

ആശ്രിത നിയമനം : സേവനം ക്രമീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായി


ആശ്രിത നിയമനം നടത്തുന്നതിന് സര്‍ക്കാര്‍ സൃഷ്ടിച്ച സൂപ്പര്‍ ന്യൂമററി തസ്തികകളില്‍ വിവിധ വകുപ്പികളില്‍ നിയമിതരായവരുടെ സേവനം ക്രമീകരിക്കുന്നതിന് സ്വീകരിക്കേണ്ട രീതികള്‍ വിശദമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

അറീയിപ്പുകൾ




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP