SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

GOVT ORDERS

സ്പെഷ്യലിസ്റ്റ് അധ്യാപകരുടേയും,ക്ലാസ്സ് ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കിയ പ്രധാനഅധ്യാപകരുടേയും വിശദാംശങ്ങള്‍ 6.11.2015 മുമ്പായി അപ് ലോഡ് ചെയ്യേണ്ടതാണ്   ഉത്തരവ് 
**********************************************

2015-16 വര്‍ഷത്തെ OEC  പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് ഓണ്‍ലൈന്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും,പ്രീ പ്രൈമറി കുട്ടികള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം,,,വിശദാംശങ്ങള്‍ 
**********************************************

Snehapoorvam online school registration and studentsregistration will be available only up to 30th November 2015.The schools need to submit the print out to KSSMTRIVANDRUM OFFICE on before 30th November 2015  
 ******************************************************

ഒക്ടോബര്‍ 31 ന് ദേശീയ പുനരര്‍പ്പണ ദിനം

ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 31 ദേശീയ പുനരര്‍പ്പണ ദിനമായി ആചരിക്കും. ചടങ്ങിന്റെ ഭാഗമായി തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും മൗനാചരണവും ദേശഭക്തിഗാനാലാപനവും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബര്‍ 31-ന് രാവിലെ 10.15 മുതല്‍ 10.17 വരെ മൗനമാചരിക്കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു സ്ഥലത്ത് സമ്മേളിച്ച് ദേശീയോദ്ഗ്രഥന പ്രതിജ്ഞ എടുക്കും. ഓഫീസ് തലവന്‍മാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കും. തിരുവനന്തപുരത്ത് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മറ്റിടങ്ങളില്‍ ജില്ലാതലത്തിലുമാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുക. ജില്ലാതല പരിപാടിയുടെ ചുമതല കളക്ടര്‍ക്കായിരിക്കും. സംസ്ഥാനതല പരിപാടിയുടെ ചുമതല തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കായിരിക്കും. തിരുവനന്തപുരം ഉള്‍പ്പെടെയുളള എല്ലാ കോര്‍പ്പറേഷനുകളിലും ടൗണുകളിലും ആചാരവെടി മുഴക്കും. ആദ്യവെടി രാവിലെ 10.15 നും രണ്ടാമത്തെ ആചാരവെടി 10.17 നുമായിരിക്കും. ആചാരവെടി മുഴക്കുന്നത് സംബന്ധിച്ച ചുമതല ഡി.ജി.പി. യ്ക്കായിരിക്കും. രണ്ട് മിനിട്ടുള്ള മൗനാചരണത്തിന്റെ തുടക്കവും ഒടുക്കവും സൈറന്‍ സംവിധാനമുളളിടങ്ങളില്‍ സൈറന്‍ മുഴക്കേണ്ടതാണ്. രാവിലെ 10.14 മുതല്‍ 10.15 വരെയും 10.17 മുതല്‍ 10.18 വരെയുമാണ് സൈറന്‍ മുഴക്കേണ്ടത്. രാവിലെ 10.15 മുതല്‍ 10.17 വരെ രണ്ട് മിനിട്ട് നേരം എല്ലാ വാഹനങ്ങളുടെയും സഞ്ചാരം നിര്‍ത്തിവയ്ക്കും. പുനരര്‍പ്പണദിനത്തില്‍ എടുക്കേണ്ട പ്രതിജ്ഞ : രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണ ബോധത്തോടുകൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗ്ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവമൂലമുളള ഭിന്നതകളും തര്‍ക്കങ്ങളും രാഷ്ട്രീയമോ സാമ്പത്തികമോ ആയ മറ്റ് പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. TEXT OF THE PLEDGE I solemnly pledge to work with dedication to preserve and strengthen the freedom and integrity of the nation. I further affirm that I shall never resort to violence and that all difference and disputes relating to religion, language, region or other political or economic grievances should be settled by peaceful and constitutional means. 

ഡി.സി.ആര്‍.ജി. നോമിനേഷന്‍ മുന്‍ഗണനാക്രമം പരിഷ്‌കരിച്ചു


ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റിക്കുള്ള മുന്‍ഗണനാക്രമം നിശ്ചയിക്കുന്ന കേരള സര്‍വീസ് ചട്ടത്തിലെ മൂന്നാം ഖണ്ഡം 71-ാം ചട്ടം പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. മുന്‍ഗണനയിലെ ലിംഗ വിവേചനം ഒഴിവാക്കുതിനാണ് പരിഷ്‌കാരം. പുതുക്കിയ ചട്ടം പ്രകാരം ആണ്‍മക്കള്‍ എന്നത് മക്കള്‍ എന്നായും അവിവാഹിത/വിധവ/വിവാഹമോചിതരായ പുത്രിമാര്‍ എന്നത് അച്ഛന്‍/അമ്മ എന്നായും പതിനെട്ട് വയസില്‍ താഴെയുള്ള സഹോദരന്മാരും അവിവാഹിതരും, വിധവയും, വിവാഹമോചിതരുമായ സഹോദരിമാര്‍ എന്നത് പതിനെട്ട് വയസില്‍ താഴെയുള്ള സഹോദരന്മാര്‍/സഹോദരിമാര്‍ അവിവാഹിതരും വിധവയും വിവാഹമോചിതരുമായ സഹോദരിമാര്‍ എന്നായും അച്ഛന്‍ എന്നത് മരണമടഞ്ഞ പുത്രന്റെ മക്കള്‍ എന്നിങ്ങനെയാണ് പരിഷ്‌കരിച്ചിട്ടുള്ളത്. മുന്‍ഗണനാക്രമത്തില്‍ പുരുഷ ജീവനക്കാരന്റെ കാര്യത്തില്‍ ഭാര്യ എന്നതും വനിതാ ജീവനക്കാരിയുടെ കാര്യത്തില്‍ ഭര്‍ത്താവ് എന്നതിലും മാറ്റമില്ല. സര്‍വീസ് ചട്ടത്തിലെ മൂന്നാം ഖണ്ഡം 67-ാം ചട്ടത്തിന്റെ ഉപവകുപ്പുകളിലും, ചട്ടം 71 ന് ചുവടെയുള്ള കുറിപ്പുകളിലും, പരിഷ്‌കാരം വരുത്തിയിട്ടുണ്ട്. 2016 ജനുവരി ഒന്നു മുതലാണ് പരിഷ്‌കാരങ്ങള്‍ ബാധകമാവുക. ഉത്തരവ് നമ്പര്‍ : ജി.ഒ.പി. നമ്പര്‍ 469/15/ഫിനാന്‍സ്, തീയതി': 2015 ഒക്ടോബര്‍ 17. ഉത്തരവിന്റെ പൂര്‍ണരൂപം
 Finance Department-Kerala Service Rules, Part II- Modifying the priority for nomination in Rule 71-Orders issued. G.O.(P) No.469/15/Fin Dated, Thiruvananthapuram,17,10,2015.

govt orders and circulars

  1. Personnel and Administrative Reforms Department- Malayalam Classical Language Day and Malayalam Week Celebrations, 2015-guidelines- reg. G.O.No.18293/15/P&ARD Dated, Thiruvananthapuram,14.10.2015. 
  2.   Public Holidays 2016 
  3.   Higher Education- Technical- Admissions to Non Resident Keralites in Professional Degree Courses for the academic year 2015-16- Sanction Accorded-Orders issued. G.O.(MS)No.618/2015/H.Edn 16.10.2015. 
  4.   Personnel and Administrative Reforms Department- Wearing of name badge by government officials while on duty- directions issued. No. 13671/A.R13(2)/2015/P&ARD 19-09-2015  
  5.  Circular about the last date for receiving applications to Snehapoorvam Project
  6. Permission for Thejas daily to conduct Children's day Quiz competition in Schools
  7. Observing December 14th as National Energy Conservation Day
  8. Subscription of Thalir magazine in Schools
  9. SSLC 2016 : Notification

പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

തദ്ദേശഭരണ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിന് ബന്ധപ്പെട്ട വരണാധികാരിക്ക് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ഇതനുസരിച്ച് നവംബര്‍ രണ്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിന് വോട്ടവകാശം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒക്‌ടോബര്‍ 31 വരെയും നവംബര്‍ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിന് വോട്ടവകാശം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍ രണ്ട് വരെയും വൈകുന്നേരം മുന്ന് മണി വരെ ബന്ധപ്പെട്ട വരണാധികാരിക്ക് മുമ്പാകെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

മലയാളം ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

നവംബര്‍ മാസത്തിലെ ആദ്യ പ്രവൃത്തി ദിവസം രാവിലെ 11 ന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ഓഫീസുകളിലും ഓഫീസ് തലവന്റെ അദ്ധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കേണ്ടതും ഭരണഭാഷാ പ്രതിജ്ഞ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ് തലവന്‍ ചൊല്ലിക്കൊടുക്കേണ്ടതുമാണ്. മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയെയും കേരള സംസ്‌കാരത്തെയും ഞാന്‍ ആദരിക്കുന്നു. ഭരണനിര്‍വ്വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിന് എന്റെ കഴിവുകളെ ഞാന്‍ വിനിയോഗിക്കും. ഭരണഭാഷാ വാരാഘോഷക്കാലത്ത് ഓഫീസുകളിലും സ്‌കൂളുകളിലും ആഘോഷം സംബന്ധിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിക്കണം. വാരാഘോഷക്കാലത്ത് വിവിധ വകുപ്പുകളിലും ഓഫീസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാ മാറ്റത്തിനും ഉതകുന്ന പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, സത്‌സേവനരേഖയും ഭരണഭാഷാ സേവന പുരസ്‌കാരവും ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്‌കാരവും ലഭിച്ചവര്‍ക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കേണ്ടതാണ്. അതോടൊപ്പം വിവിധ വകുപ്പുകള്‍ക്ക് യോജിച്ചതും ഭാഷാമാറ്റ പുരോഗതി കൈവരിക്കുന്നതിന് ഉതകുന്നതുമായ മറ്റു പരിപാടികളും നടപ്പിലാക്കണം. ഓഫീസുകളില്‍ ഓരോ ദിവസവും ഭരണരംഗത്ത് ഉപയോഗിക്കുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും എഴുതി പ്രദര്‍ശിപ്പിക്കണം. മലയാളം-ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും സംബന്ധിച്ച് കീഴ് ഓഫീസുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിവരങ്ങള്‍ സമാഹരിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി എല്ലാ വകുപ്പ് തലവന്‍മാരും നവംബര്‍ 30-ന് മുന്‍പ് ഔദ്യോഗികഭാഷാ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയക്കേണ്ടതാണ്. സംസ്ഥാനതല ആഘോഷപരിപാടികളുടെ ഭാഗമായി നവംബര്‍ മാസത്തെ ആദ്യ പ്രവൃത്തിദിവസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറി ഭരണഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ല/താലൂക്കുതല ആഘോഷത്തിന്റെ ചെലവ് ജില്ലാ കളക്ടര്‍ക്കുവേണ്ടി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മറ്റ് ചെലവുകള്‍ എന്ന കണക്കിലും പഞ്ചായത്ത് തലത്തിലുള്ള പരിപാടികളുടെ ചെലവ് ബന്ധപ്പെട്ട പഞ്ചായത്തിന്റെ കണക്കിലും വകയിരുത്തേണ്ടതാണ്. ബാനറിന്റെ മാതൃക 'ഭരണഭാഷ-മാതൃഭാഷ' മലയാളം-ശ്രേഷ്ഠ ഭാഷാ ദിനാഘോഷം - 2015 നവംബര്‍ മാസത്തെ ആദ്യപ്രവൃത്തി ദിവസം ഭരണഭാഷാവാരാഘോഷം - 2015 നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ



blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP