SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

GOVT ORDERS, CIRCULARS

ബി എഡ് പ്രവേശനം

ഡിപ്പാര്‍മെന്റ് ക്വാട്ട ബി എഡ് പ്രവേശനം,,അപേക്ഷ ക്ഷണിച്ചു..അവസാന തിയതി ജൂണ്‍ 25..
വിശദാംശങ്ങള്‍,അപേക്ഷഫാറം

വായനോത്സവം 2015

വായിച്ചും ചിരിച്ചും ചിന്തിപ്പിച്ചും വായന ദിനം
വായന ദിനം

വായന ദിനം

വായന ദിനം

വായന ദിനം
വായന ദിനം


വായനാവാരം

ഈ വര്‍ഷത്തെ വായനാവാരം വായിച്ചു വളരുക,,ചിന്തിച്ച് വിവേകം നേടുക ..
നിര്‍ദ്ദേശങ്ങള്‍   ഡി പി ഐ സര്‍ക്കുലര്‍

 വായനയിലൂടെ തുറക്കപ്പെടുന്ന അറിവിന്റെയും വിനോദത്തിന്റെയും വിശാലമായ ലോകത്തെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഒരു വായനദിനംകൂടി. “വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക” എന്ന് കേരളത്തെ ഉദ്ബോധിപ്പിച്ച് കേറളത്തെ വായനയുടെ പാതയിലേക്ക് നടത്തിയ പി.എന്‍ പണിക്കരുടെ അനുസ്മരണദിനമായ ജൂണ്‍ 19, അക്ഷരകുതുകികള്‍ വായന മഹോത്സവമായും ആഘേഷിക്കുന്നു.  അക്ഷരത്തെപ്പറ്റിയുള്ള മഹിമകള്‍ നൂറ് സമുദ്രത്തെക്കാള്‍ വിസ്തുതമാണു.  അക്ഷരം ആകാശത്തെക്കാള്‍ കവിഞ്ഞു നില്‍ക്കുന്നു.  അക്ഷരമെന്ന വാക്കിന്റെ അര്‍ത്ഥം ഒരിക്കലും നാശമില്ലത്തത് എന്നാകുന്നു.
പ്ലസ് ടു ജയിച്ച ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി 5,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷകര്‍ 2014-15 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരും, എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം.  വിശദാംശങ്ങള്‍ ഇവിടെ

LSS 2015 , EXAMINATION RESULT PUBLISHED

2014-15 വർഷത്തെ എൽ.എസ്.എസ് പരീക്ഷയുടെ റിസൽട്ട് പ്രസിദ്ധീകരിച്ചു.
ഇക്കൊല്ലവും നമ്മുടെ സ്കൂളിൽ നിന്നും 2 കുട്ടികൾ വിജയികൾ ആയിരിക്കുന്നു
 1.നന്ദക്യഷ്ണൻ.വിആർ   92 മാർക്ക്
 2 അമൽക്യഷ്ണ.ജെ.എൽ   70 മാർക്ക്
മറ്റു റിസൽട്ടുകൾ പരിശോധിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..

വിജയികൾക്ക് അഭിനന്ദനങ്ങൾ

വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്ര : മോട്ടോര്‍ വാഹന വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

പുതിയ അധ്യയനവര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ ജൂണ്‍ ഒന്ന് മുതല്‍ പ്രാവര്‍ത്തികമാക്കും. അമിതമായി കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനം ഓടിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയും പരിചയവും ഉള്ള ഡ്രൈവര്‍മാരെ നിയോഗിക്കണം എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനമായി ഉപയോഗിക്കുന്നില്ലെന്ന് പരിശോധന നടത്തി ഉറപ്പ് വരുത്തും. വാഹനങ്ങളില്‍ ഫിറ്റ്‌നസ് ടെസ്റ്റിനു ശേഷം അഗ്നിശമന ഉപകരണം, സ്പീഡ് ഗവേണര്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവ ഏര്‍പ്പെടുത്തിയിട്ടുള്ളതും പരിശോധിക്കും. വാഹനങ്ങളില്‍ ഡോര്‍ അറ്റന്‍ഡര്‍ ഉണ്ടായിരിക്കണം. റോഡ് മുറിച്ചു കടക്കുന്നതിന് കുട്ടികളെ ഇവര്‍ സഹായിക്കണം. വാഹനങ്ങളുടെ പുറകിലും വശങ്ങളിലും സ്‌കൂള്‍ ഫോണ്‍ നമ്പര്‍, ചൈല്‍ഡ് ലൈന്‍ നമ്പരായ 1098 എന്നിവ എഴുതി പ്രദര്‍ശിപ്പിക്കണം. ബസില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ പട്ടികയും അവരുടെ രക്ഷിതാക്കളുടെ ഫോണ്‍ നമ്പരും ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളെ കയറ്റാന്‍ വിമുഖത കാണിക്കുന്ന സ്വകാര്യബസുകള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ സ്‌കൂളുകളിലും ഒരു അധ്യാപകനെ (കഴിവതും എസ്.പി.സി/എന്‍.സി.സി/എന്‍.എസ്.എസ്. ചുമതലയുള്ളവര്‍) നോഡല്‍ ഓഫീസറായി നിയമിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ നിരന്തരമായി നിരീക്ഷിക്കുന്നതിനും പോലീസ്, വിദ്യാഭ്യാസസ്ഥാപനം എന്നിവ വഴി പരിഹാരം കണ്ടെത്തുന്നതിനുമായി ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥന്റെ നമ്പര്‍ എല്ലാ സ്‌കൂള്‍ അധികാരികള്‍ക്കും നോഡല്‍ ഓഫീസര്‍മാര്‍ക്കും നല്‍കും. സ്‌കൂള്‍ വാഹനങ്ങളുടെ യന്ത്രക്ഷമത പരിശോധിക്കാനും ഡ്രൈവര്‍മാര്‍, ആയമാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് അവബോധം നല്‍കുന്നതിനും നടപടി സ്വീകരിക്കും. ഡ്രൈവര്‍മാരുടെ ഫോണ്‍ നമ്പര്‍, അവര്‍ ഏതു വാഹനങ്ങള്‍ ഓടിക്കുന്നു, റൂട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ എന്നിവ സ്‌കൂളില്‍ സൂക്ഷിക്കാനും രക്ഷിതാക്കള്‍ക്ക് ആവശ്യാനുസരണം വിവരം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും റോഡ് സുരക്ഷാ പ്രതിജ്ഞ എടുക്കുന്നതിനും ടൈംടേബിള്‍ കാര്‍ഡ്, നെയിം സ്ലിപ് എന്നിവ സൗജന്യമായി നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുവദനീയമായ കണ്‍സഷന്‍ കാര്‍ഡുകള്‍ സമയബന്ധിതമായി നല്‍കുന്നതിന് സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റികള്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ ഇക്കാര്യത്തില്‍ പരാതികള്‍ ഉണ്ടെങ്കില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്ക് 8547639000 എന്ന നമ്പരിലോ 7025950100 എന്ന നമ്പരിലോ പരാതിപ്പെടാം. പി.എന്‍.എക്‌സ്.2471/15

ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട്

2015-16 വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.
സമ്പൂര്‍ണ്ണ യൂസര്‍നെയിം, പാസ്സ് വേര്‍ഡ്  ഉപയോ‍ഗിച്ച് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കുക,..
ഇതിന്റെ പ്രിന്റ് എടുത്ത് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.


ഉത്തരവ്   
 ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്

ആറാം പ്രവൃത്തി ദിന കണക്കെടുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഡിപിഐ സര്‍ക്കുലര്‍ "സർക്കാർ ഉത്തരവുകൾ"  എന്ന ലിങ്കില്‍ ലഭ്യമാണ്.
അതോടൊപ്പമുള്ള Model Format പ്രിന്റ് ചെയ്തെടുത്ത് പൂരിപ്പിച്ചുവെച്ചാല്‍, ഓണ്‍ലൈന്‍ ഡാറ്റാ എന്റ്ട്രി എളുപ്പമാകും.

Scheme of Work 2015-16

ഓരോ മാസവും എത്ര പാഠം വീതം പഠിപ്പിക്കണം??? Scheme of Work 2015-16



ബാലാവകാശകമ്മീഷന്‍ ദിനം June 3 -പ്രത്യേക അസംബ്ലി

 ജൂണ്‍ മൂന്നിന്(ബുധനാഴ്ച) സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ  പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടനുബന്ധിച്ച് വിദ്യാലയങ്ങളില്‍  പ്രത്യേക അസംബ്ലി ചേരുന്നതിനും പ്രസ്തുത അസംബ്ലിയില്‍ ബാലാവകാശ ബോധവല്‍ക്കരണ പ്രതിജ്ഞ കുട്ടികള്‍ എടുക്കേണം എന്ന് കമ്മീഷന്റെ നിര്‍ദ്ദേശം. അസംബ്ലിയില്‍ വായിക്കുന്നതിനുള്ള സന്ദേശവുംപ്രതിജ്ഞയും കമ്മീഷന്‍ സ്കൂളുകള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന് പുറമെ സ്കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള കൈപ്പുസ്തകം ഏഴാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതിജ്ഞ : സന്ദേശം 
കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍
ഇതോടൊപ്പം തന്നെ കുട്ടികള്‍ക്ക് അവരുടെ പരാതികള്‍ കമ്മീഷനെ ബോധിപ്പിക്കുന്നതിനായി നിരീക്ഷണ എന്ന ഓണ്‍ലൈന്‍ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. നിരീക്ഷണയിലേക്കുള്ള ലിങ്ക് ഇവിടെ
POSCO ACT വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ The Protection of Children from Sexual Offences Act, 2012 (POCSO Act) നിലവിലുണ്ട്. ഈ ആക്ടിനെക്കുറിച്ച് കൂടുതലായറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. POSCO RULES & POSCO ACT
ബന്ധപ്പെടേണ്ട വിലാസം
Kerala State Commission for Protection of Child Rights,
Sri Ganesh,Vanross Junction,
Near Bakery Junction, Thiruvananthapuram,

Phone : 0471-2326603/04/05   

E-mail : childrights.cpcr@kerala.gov.in

അറീയിപ്പുകൾ

2015-16 വര്‍ഷത്തെ സ്കൂള്‍ കലണ്ടര്‍ ഇവിടെ ക്ലിക്കൂ

 പ്രൈമറി HM പ്രോമോഷന്‍  50 വയസ്സ് കഴിഞ്ഞവര്‍ക്ക് KER ടെസ്റ്റ് ആവശ്യമില്ലെന്ന ഉത്തരവ് ഇവിടെ 

Sixth working day proforma CLICK HERE

പ്രവേശനോത്സവം 2015-16

പ്രവേശനോത്സവ കാഴ്ചകൾ...










blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP