SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

പാഠ്യപദ്ധതി വിലയിരുത്തൽ

 
പാഠ്യ പദ്ധതി ടേം മൂല്യ നിര്‍ണ്ണയം മാര്‍ഗ്ഗരേഖ പ്രൈമറി
പാഠ്യ പദ്ധതി ടേം മൂല്യ നിര്‍ണ്ണയം മാര്‍ഗ്ഗരേഖ പ്രൈമറിതലം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍,മാതൃകാ ചോദ്യപേപ്പര്‍,ഗ്രേഡിംഗ് സൂചകങ്ങള്‍ എല്ലാം വിശദമായി....ഇവിടെ ക്ലിക്ക് ചെയ്യൂ

സ്കീം ഓഫ് വര്‍ക്ക്  HS
 
സ്കീം ഓഫ് വര്‍ക്ക് UP
 സ്കീം ഓഫ് വര്‍ക്ക്  LP

ഔഷധ ഉദ്യാനം നിർമ്മിച്ചു.

          നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ‍ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു.  ചികിത്സാരീതികൾ പ്രധാനമായും ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി, യൂനാനി, സിദ്ധവൈദ്യം തുടങ്ങി പലതരത്തിലുമുള്ളവ നിലനിൽക്കുന്നുണ്ട്. മനുഷ്യൻ മാത്രമല്ല പട്ടി, പൂച്ച തുടങ്ങിയ പല ജന്തുക്കളിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നുണ്ട്.


ഇത്തരം ഔഷധങ്ങളിൽ പലതും വാണിജ്യപരമായോ വീട്ടാവശ്യത്തിനായോ കൃഷിചെയ്യുന്നവയാണ്‌. തോട്ടങ്ങളിൽ ഇടവിളകളായോ തണൽ മരമായോ താങ്ങുമരമായോ ഔഷധസസ്യങ്ങൾ കൃഷിചെയ്യുന്നു.
ഇത്തരം ഔഷധ സസ്യങ്ങളെക്കുറിച്ച് നമ്മുടെ കുട്ടികളെയും, പുതുതലമുറെയെയും ബോധവാന്മാർ ആക്കുക എന്ന ലക്ഷ്യത്തോടെയാണു തോന്നയ്ക്കൽ ഗവണ്മെന്റ് എൽ.പി.എസ് ഈ ദൌത്യം ഏറ്റെടുത്തിരിക്കന്നത്.






ഔഷധ സസ്യത്തോട്ടം

ജനങ്ങളാണു പോലീസ്



തോന്നയ്ക്കൽ ഗവ എൽ.പി.എസ്സിൽ ഗാന്ധിദർശന്റെ നേത്യത്വത്തിൽ  കേരളാ പോലീസിന്റെ  ജനങ്ങളാണു പോലീസ്   എന്ന ബോധവത്ക്കരണ നാടകം സംഘടിപ്പിച്ചു.  ഉദ്ഘാടനം മംഗലപുരം ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീ.ബെന്നറ്റ്.വൈ.ഗൊമസ് നിർവ്വഹിച്ചു.  

         സമൂഹത്തിൽ പോലീസിന്റെ പങ്കും പ്രസക്തിയും എന്ന ആശയം മുൻ നിർത്തി  എ.ഡി.ജി.പി  ശ്രീമതി സന്ധ്യ  ഐ.പി.എസ് ആവിഷ്കാരം നിർവ്വഹിച്ച നാടകമാണു ജനങളാണു പോലീസ്.
  പോലീസ് സേന രൂപംകൊണ്ടതു മുതലുള്ള പശ്ചാത്തലം മുതൽ ഇക്കാലം വരെ ഉണ്ടായ മാറ്റങ്ങളും ഇടപെടലുകളും വളരെ ഹ്രസ്വമായി നാടകത്തിൽ വരച്ചു കാട്ടുന്നു. 
 പോലീസിന്റെ ട്രാഫിക് പ്രവർത്തങ്ങളും നിയമ പ്രപാലനവും ജനങ്ങളുടെ സുരക്ഷിതത്ത്വവും, ആധുനിക ഉപകരണങ്ങളുടെ ദുരുപയോഗങ്ങളൂം സമൂഹത്തിലെ മോശം പ്രവണതകളേയും ചുരുങ്ങിയ സമയത്തിൽ വിമർശനാത്മകമായി നാടകത്തിൽ പരാമർശിക്കുന്നു.  അവതരണ മികവുകൊണ്ടും കാലിക പ്രസക്തികൊണ്ടും നാനൂറോളം കുട്ടികളുടെയും നൂരുകണക്കിനെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൈയ്യടി നാറ്റകത്തിനു നേടാൻ കഴിഞ്ഞൂ.
   


   ബോധവത്ക്കരണ പ്രവർത്തനോദ്ഘാടന ചടങ്ങിൽ വാർഡ് മെംബർ ശ്രീ.കെ.കരുണാകരൻ, ആർ.രാജശേഖരൻ നായർ, ബിന്ദുലാർ തോന്നയ്ക്കൽ, എം.എം.യൂസഫ്, നാടകത്തിന്റെ കോർഡിനേറ്റർ ശ്രീ.നജുമുദീൻ, അനിൽ പ്ലാവോട് , ഹെഡ്മിട്രസ് എം.എം.ലൈലാവീവി, ഗാന്ധിദർശൻ കൺ വീനർ റ്റി.ജതീഷ് എന്നിവർ സംസാരിച്ചു.




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP