SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

HAPPY NEW YEAR 2016


തിരുവനന്തപുരം ജില്ലാ സ്കൂൾ കലോൽത്സവം TIME SCHEDULE

തിരുവനന്തപുരം ജില്ലാ സ്കൂൾ കലോൽത്സവം TIME SCHEDULE 

തിരുവനന്തപുരം ജില്ല സ്കൂൾ കലോത്സവം  HIGHER LEVEL LIST

സർക്കാർ ഉത്തരവുകൾ

സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2015-16 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ജനുവരി 16 വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം. വെബ്‌സൈറ്റ് : www.transferandpostings.in, www.education.kerala.gov.in

സ്ഥലം മാറ്റ ഉത്തരവ്

18.12.2015 ൽ പ്രസിദ്ധീകരിച്ച തിരുവനന്തപുരം ജില്ലയിലെ എൽ.പി സ്കൂൾ അധ്യാപകരുടെ സ്ഥലം മാറ്റ ഉത്തരവ് ഇവിടെ

എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷാ വിജ്ഞാപനമായി

2015-16 വര്‍ഷത്തെ എല്‍.എസ്.എസ്/യു.എസ്.എസ്. പരീക്ഷ 2016 ഫെബ്രുവരി 20 ശനിയാഴ്ച നടത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷകളെ സംബന്ധിച്ച വിശദാംശം  
LSS-USS NOTIFICATION 2016 

PART-1view

PART-2 view

പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിലും ലഭ്യമാണ്.
 

സ്കൂൾ കലോത്സവം

56-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് ആരോഗ്യ വകുപ്പ് മന്ത്രി vട ശിവകുമാർ ഉത്ഘാടനം ചെയ്തു ,
ചിറയിൻകീഴ് MLA V ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ ലോഗോ പ്രകാശനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി PK അബ്ദുൽ റബ്
അരുവിക്കര MLA KS ശബരീനാഥന് കൈമാറി .
153 ലോഗോക ളിൽ നിന്നും കണ്ണൂർ തവക്കര സ്വദേശി ആർട്ടിസ്റ്റ് ശശികലയുടെ ലോഗോയെ തിരഞ്ഞെടുത്തു .

ഡി പി ഐ Mട ജയ   IAS കാഷ് അവാർഡ് നൽകി.
എ ഡി പി ഐ ജോൺസ് വി ജോൺ ,
വിവിധ അധ്യാപക സംഘടനാ നേതാക്കളായ എൻ ശ്രീകുമാർ ,ബുഹാരി കെ , സലീം , സലാഹുദ്ദീൻ , സമീർ സിദ്ദീഖി , ശരത് ചന്ദ്രൻ , സാലു തുടങ്ങിയവർ ഉണ്ടായിരുന്നു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം : വിധികര്‍ത്താക്കളെ ക്ഷണിക്കുന്നു

  ജനുവരി 17 മുതല്‍ 23 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്‍പത്തിയാറാമത് 

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിവിധ ഇനങ്ങളില്‍ വിധികര്‍ത്താക്കളായിരിക്കാന്‍
താത്പര്യമുള്ളവരെ ക്ഷണിക്കുന്നു. ബയോഡാറ്റ (ഫോണ്‍ നമ്പരടക്കം)
ആര്‍. ബാബു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍,  പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയം,
ജഗതി പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ y2section@gmail.com എന്ന
ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം.

GOVT ORDERS, CIRCULARS

ONLINE LEAVE MANAGEMENT SYSTEM

SPARK പുതിയൊരു സംവിധാനം കൂടി ജീവനക്കാര്‍ക്കായി നല്‍കുന്നു. ONLINE
 LEAVE MANAGEMENT SYSTEM. SPARKല്‍ ഉള്‍പ്പെട്ട എല്ലാ ജീവനക്കാര്‍ക്കും
 ഈ സംവിധാനം വഴി അവരുടെ ലീവ് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
 സ്പാര്‍ക്ക് വഴി നല്‍കുന്ന ഈ അപേക്ഷകള്‍ ഒദ്യോഗികമായി സ്പാര്‍ക്കില്‍
സ്വീകരിക്കുകയും അവ സ്പാര്‍ക്കിലെ ലീവ് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയും
 ചെയ്യും. ഇതിനായി ജീവനക്കാര്‍ SPARK-ല്‍ ലോഗിന്‍ ചെയ്യേണ്ടതില്ല.
ഇവിടെയുള്ള ലിങ്കില്‍  നിന്നും ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ PEN NUMBER
ഉം സ്പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും( ഈ നമ്പരിലേക്കാണ്
One Time Password ലഭിക്കുക എന്നതിനാല്‍ സ്പാര്‍ക്കില്‍ ശരിയായ മൊബൈല്‍
നമ്പരാണുള്ളതെന്ന് ഉറപ്പാക്കണം) നല്‍കി Go ബട്ടണ്‍ അമര്‍ത്തുന്നതോടെ ലീവ്
 അപേക്ഷക്കുള്ള പേജ് ലഭിക്കും.
അപ്പോള്‍ ചുവടെ കാണിച്ചിരിക്കുന്ന രീതിയിലുള്ള പേജ് ദൃശ്യമാകും.

ഈ പേജില്‍ Submit Leave Application, Submit Joining Report, Preature
 Joining, Cancel Leave എന്നിങ്ങനെ നാല് ഓപ്ഷനുകള്‍ കാണാം.
 ഇതില്‍ ആദ്യത്തേതാണ് ലീവിന് അപേക്ഷിക്കാനായി നല്‍കേണ്ടത്.അപ്പോള്‍
ലഭിക്കുന്ന പേജില്‍ ജീവനക്കാരന്റെ ലീവ് അക്കൗണ്ടിലെ വിശദാംശങ്ങളും
 അവധിക്ക് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട വിവരങ്ങളും ഉണ്ടാവും. ഏത്
തരത്തിലുള്ള ലീവിനാണ് അപേക്ഷിക്കേ

വിക്‌ടേഴ്‌സില്‍ പത്ത് പുതിയ വിദ്യാഭ്യാസ പരമ്പരകള്‍

വിക്‌ടേഴ്‌സ് ചാനല്‍ പത്ത് പുതിയ പരമ്പരകളുടെ സംപ്രേഷണം ആരംഭിക്കുന്നു. ക്രിസ്തുമസ് പരീക്ഷയ്ക്ക് തയ്യാറാകുന്ന എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസ്സ് ഇന്ന് (ഡിസംബര്‍ ഒന്‍പത്) മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വൈകുന്നേരം ആറു മുതല്‍ ഏഴു വരെ സംപ്രേഷണം ചെയ്യും. വിവിധ ക്ലാസുകളിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കായുള്ള മാധ്യമപഠന പരിപാടിയായ ഹിയര്‍ ഈസ് ദ മീഡിയ പത്താം തീയതി വ്യാഴാഴ്ച രാത്രി 08.30 നും വെള്ളി രാവിലെ 11.30 നും, ഹിന്ദി ഭാഷയെ പരിചയപ്പെടുത്തല്‍ മുതല്‍ സംസാരിക്കാന്‍ പ്രാപ്തമാകുക വരെ ലക്ഷ്യം വയ്ക്കുന്ന പരിപാടിയായ ഭാഷാ പരിചയം (ഹിന്ദി) പത്താം തീയതി മുതല്‍ വ്യാഴാഴ്ച വൈകുന്നേരം 05.30 നും വെള്ളി രാവിലെ ഒമ്പതിനും, സംസ്ഥാന ശാസ്ത്രമേളയില്‍ അവതരിപ്പിച്ച നാടകങ്ങള്‍ ഉള്‍പ്പെടുന്ന ശാസ്ത്രനാടകം പതിനൊന്നാം തീയതി വെള്ളി വൈകുന്നേരം 08.30 നും, ശാസ്ത്ര ഗവേഷണ രംഗത്തെ കണ്ടെത്തലുകളെ ഗവേഷകര്‍ വിശദമാക്കുന്ന പരിപാടി യുറേക്ക പതിനൊന്നിന് വൈകുന്നേരം 05.30 നും തിങ്കള്‍ രാവിലെ 08.30 നും പള്ളിയറ ശ്രീധരന്‍ അവതരിപ്പിക്കുന്ന ഗണിതശാസ്ത്ര പരിപാടി കണക്കിലെ കഥകള്‍ പതിനൊന്നിന് വെള്ളി രാത്രി ഒമ്പതിനും തിങ്കള്‍ ഉച്ചയ്ക്ക് 01.40 നും, എസ്.എസ്.എല്‍.സി ചരിത്രഭാഗത്തെ വിശദമാക്കുന്ന പരിപാടി ചരിത്രപഥങ്ങളിലൂടെ പന്ത്രണ്ടിന് രാവിലെ 07.30 നും വൈകുന്നേരം 05.30 നും, പ്രൊഫ. പത്മന രാമചന്ദ്രന്‍ നായര്‍ അവതരിപ്പിക്കുന്ന മലയാള ഭാഷാ പരിപാടിയായ നല്ല മലയാളം പതിനാലിന് തിങ്കള്‍ രാത്രി ഒമ്പതിനും ചൊവ്വ ഉച്ചയ്ക്ക് 01.40 നും, സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം പതിനഞ്ചിന് രാത്രി 08.30 നും ബുധന്‍ രാവിലെ 07.30 നും, പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠങ്ങളെ അവതരിപ്പിക്കുന്ന പരിപാടി സ്‌കൂള്‍ ഈസ് കൂള്‍ പതിനാറിന് രാത്രി 08.30 നും, വ്യാഴം രാവിലെ 07.30 നും സംപ്രേക്ഷണം ചെയ്യും.

തൈപ്പൊങ്കല്‍ : കൊല്ലത്തും പ്രാദേശികാവധി

തൈപ്പൊങ്കല്‍ പ്രമാണിച്ച് തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കുമുള്ള പ്രാദേശികാവധി കൊല്ലം ജില്ലയ്ക്കും 2016 ജനുവരി 15 ന് (വെള്ളിയാഴ്ച) ബാധകമാക്കി ഉത്തരവ് പുറപ്പെടുവിച്ചു

സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം

ഈ വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, എച്ച്.എസ്.സി, വി.എച്ച്.എസ്.സി, ബിരുദം (ഒന്നാം വര്‍ഷം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകള്‍ മാത്രം) കോഴ്‌സുകളില്‍ ഏതിലെങ്കിലും ഒന്നാം വര്‍ഷം (സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍) തുടര്‍ന്ന് പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിലെയും ദാരിദ്ര്യരേഖയ്ക്ക് താഴെ വരുമാനമുള്ള മുന്നാക്ക സമുദായങ്ങളിലെയും, കേരളത്തില്‍ സ്ഥിരതാമസമുള്ളവരുമായ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് മുസ്ലീം/നാടാര്‍ സ്‌കോളര്‍ഷിപ്പിന് പുതിയത്/പുതുക്കല്‍ ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ്www.dcescholarship.kerala.gov.in - ല്‍ Muslim/Nadar Scholarship (MNS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം

എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. പുതുശേരി രാമചന്ദ്രന്

2015-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ ഡോ. പുതുശേരി രാമചന്ദ്രന്. സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഫ. മുഹമ്മദ് അഹമ്മദ്, ആഷാ മേനോന്‍, ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. അവാര്‍ഡ് വിവരം സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് ശാസ്തമംഗലത്തെ ഇലങ്കം ഗാര്‍ഡന്‍സിലെ ഡോ. പുതുശേരി രാമചന്ദ്രന്റെ വസതിയിലെത്തി അറിയിച്ചു. അവാര്‍ഡ് തീയതി പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ സമര്‍പ്പിച്ച ഗുരുസ്ഥാനീയനായ എഴുത്തുകാരെ ആദരിക്കാന്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. 1993-ല്‍ ശൂരനാട് കുഞ്ഞന്‍പിള്ളയ്ക്കായിരുന്നു പ്രഥമ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കിയത്. പ്രൊഫസര്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയായിരുന്നു 2014-ല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്

വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം

സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതി ഗുണഭോക്താക്കളില്‍ 2014-15 അധ്യയന വര്‍ഷം പത്ത്, പ്ലസ്ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പൊതുപരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയവരും തുടര്‍പഠനം നടത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം നല്‍കുന്നു. വിദ്യാര്‍ത്ഥികളുടെ പേരുവിവരം സ്‌കൂള്‍ അധികാരികള്‍ സാമൂഹ്യസുരക്ഷാ മിഷന്റെ വെബ്‌സൈറ്റായwww.socialsecuritymission.gov.in ല്‍ സജ്ജീകരിച്ചിട്ടുള്ള Snehapoorvam Excellance എന്ന ഓപ്ഷനില്‍ ഡിസംബര്‍ 31 നുള്ളില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു

സർക്കാർ ഉത്തരവുകൾ

  • Vidya Sammunnathi Scholarship for forward Communities (Last Date for Application - December 18)
  • Group Personal Accident Insurance Scheme 2015
  • Aam Aadmi Bima Yojana (AABY) Scholarship 2015:



Personnel and Administrative Reforms Department-Compassionate Employment scheme- Dependents of divorced government employees -appointment - sanctioned-orders issued. G.O(P)No.29/2015/P&ARD dated,Thiruvananthapuram,12.11.2015



blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP