SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

HOUSE BUILDING ADVANCE FOR STATE GOVT EMPLOYEES

സംസ്ഥാന സർക്കാർ നടപ്പിലാ‍ക്കുന്ന HOUSE BUILDING ADVANCE SCHEME ന് അപേക്ഷിക്കാൻ സമയമായി. എല്ലാവർഷവും മെയ് 15 ആണു അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം. അങ്ങനെയെങ്കിൽ ബന്ധപ്പെട്ട രേഖകൾ ഇപ്പോഴെ സമ്പാദിക്കാൻ ഒരുങ്ങീക്കോളുക. വിശദ വിവരങ്ങൾക്ക് glpsthonnakkal.blog.spot.com സന്ദർശീക്കുക

GOVT. ORDERS & CIRCULARS

അടിച്ചു പൊളിക്കാ‍ാം അവധിക്കാലം



പരീക്ഷക്കാലം കഴിഞ്ഞു. ഫലമറിയാൻ മാനസീക സംഘർഷത്താൽ കാത്തിരിക്കുന്ന പ്രിയ കുട്ടികൾക്കായി

 എം.എൻ.വിജയൻ മാഷിന്റെ ഈ വാക്കുകൾ സമർപ്പിക്കുന്നു.

പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ കൂടിയ ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ നിന്നും.....................

" ഇവിടെയുള്ള കുട്ടികൾ സമ്മാനം വാങ്ങാൻ വന്നിരിക്കുന്നു ,പക്ഷെ സമ്മാനം വാങ്ങാൻ കഴിയാത്ത കുട്ടികൾ എവിടെയൊക്കെയോ ഉണ്ട്, ഇവിടെ വരാത്ത കുട്ടികളുണ്ട്, പത്രങ്ങളാൽ വേട്ടയാടപ്പെടാത്ത കുട്ടികളുണ്ട്, കളർ ചിത്രങ്ങളായി തീരാൻ സാധിക്കാതെ പോകുന്ന കുട്ടികളുണ്ട്, ഇത് നമ്മുടെ വെളിച്ചത്തിത്തിന്റെ ഒരു മറുപുറമാണ്. ഇവിടെ എന്തുണ്ട് എന്നതു മാത്രമല്ല, എന്തില്ല എന്നതുകൂടി ചിന്താവിഷയമായി തീരേണ്ടതുണ്ട.ജയിച്ചവരെ കാണുമ്പോൾ തോറ്റവരെവിടെ എന്ന അന്വേഷണം നമ്മുടെ സമൂഹത്തിൽ പ്രസക്തമായി തീരേണ്ടതുണ്ട്"

"ഞാൻ ജോലി ചെയ്തിരുന്ന ബ്രണ്ണൻ കോളേജിൽ ജോലിക്കപേക്ഷിക്കുകയും വേണ്ട ത്ര വിവരമില്ല എന്ന പേരിൽ ജോലി ലഭിക്കാതെ പോവുകയും ചെയ്ത ഒരു "മണ്ടനാണ് " ചങ്ങമ്പുഴ. പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷം അതേ കോളേജിൽ ജോലി ചെയ്ത പലരും ഇതേ ചങ്ങമ്പുഴയെ പറ്റി തീസിസ് എഴുതി ഡോക്ടറേറ്റ് വാങ്ങി എന്നതാണ് കാലത്തിന്റെ പ്രതികാരം.
ഗാന്ധിജി എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല' ഐൻസ്റ്റീനും എല്ലാ ക്ലാസ്സുകളിലും ഒന്നാമനായിരുന്നില്ല.
SSLC മുതൽ എഴുതിയ എല്ലാ പരീക്ഷകളിലും തോറ്റ വ്യക്തിയാണ് ഇടപ്പള്ളി രാഘവൻപിള്ള.
ഇത് പരാജയപ്പെടുന്നവരുടെ കൂടി ലോകമാണ് . ജയിച്ചു വരുന്ന വിദ്യാർഥികൾ കൊപ്പം തന്നെ ജീവിതത്തിൽ പരാജയം: സംഭവിക്കുന്നവരെക്കൊണ്ടും നിറയുന്ന ഒരു ലോകമാണിതെന്നും, അവർ ലോകത്തിനു ജയിക്കുന്നവരെ പോലെ തന്നെ ആവശ്യമായ ഒരു ഉപകരണമാണെന്നും ഉള്ള ബോധം നമുക്കുണ്ടാകണം."
------------------------------
അവധിക്കാല ആശംസകളോടെ



blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP