SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

GOVT. ORDERS & CIRCULARS

ഗെയിന്‍ പി.എഫ് സംവിധാനം ബാധകമായി

കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി , പൊതുവിദ്യാഭ്യാസം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി , പഞ്ചായത്ത്, ക്യഷി, ഹോമിയോപതി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എയ്ഡഡ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രൊവിഡന്റ് ഫണ്ട് (GAINPF) സംവിധാനം ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവായി. ഇത്തരം ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏപ്രില്‍ ഒന്ന് മുതല്‍ ഗെയിന്‍ പി.എഫ് സംവിധാനത്തില്‍ മാത്രമെ കൈകാര്യം ചെയ്യാനാകു.

ശമ്പളത്തിന് പുറമെയുളള ബില്ലുകളും ഓണ്‍ലൈനാക്കി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് പുറമെയുളള ബില്ലുകളും ട്രഷറിയില്‍ ഇലക്ട്രോണിക് രൂപത്തില്‍ സമര്‍പ്പിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശമ്പള ബില്ലുകള്‍ പോലെ ഇവയും ഡി.ഡി.ഒ മാര്‍ സ്പാര്‍ക്കില്‍ തയ്യാറാക്കി ബന്ധപ്പെട്ട ട്രഷറിയിലേക്ക് ഓണ്‍ലൈനായി നല്‍കണം. ബന്ധപ്പെട്ട രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പും ഇലക്ട്രോണിക് ബില്ലില്‍ ഉള്‍പ്പെടുത്തണം. മാര്‍ച്ച് 31 ന് ശേഷം ഫിസിക്കല്‍ ബില്ലുകള്‍ ട്രഷറികളില്‍ സ്വീകരിക്കില്ല. പുതിയ സംവിധാനം സുഗമമാക്കുന്നതിനായി ആറ് മാസത്തേക്ക് ഓണ്‍ലൈന്‍ ബില്ലുകള്‍ക്കൊപ്പം ഫിസിക്കല്‍ ബില്ലുകളും സമര്‍പ്പിക്കേണ്ടതാണ്.

സമ്മര്‍ ക്യാമ്പ് ഏപ്രില്‍ അഞ്ചിന്

കായിക യുവജന കാര്യാലയം സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. സ്വമ്മിംഗ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ജിംനാസ്റ്റിക്‌സ്, മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്നീ ഇനങ്ങളില്‍ പരിശിലനം നല്‍കും. അപേക്ഷാ ഫോറം കായിക യുവജന കാര്യാലയത്തില്‍ നിന്ന് നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ രണ്ട്. വിശദാംശം www.jimmygeorgesportshub.com -ലും ലഭിക്കും. വിലാസം ഡയറക്ടര്‍, കായിക യുവജന കാര്യാലയം, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെളളയമ്പലം, തിരുവനന്തപുരം -33 (ഫോണ്‍ 2326644)

മറക്കാനാകാത്ത ഒരനുഭവമായി സ്കൂൾ വാർഷികം.. (സർഗ്ഗാരവം)

തോന്നയ്ക്കൽ ഗവ.എൽ.പി. എസ്സിലെ ഈ വർഷത്തെ സ്കൂൾ വാർഷികം മറക്കാനാകാത്ത ഒരനുഭമായി. മാർച്ച് 18, 19 തീയതികളിലായി സംഘടിച്ച സ്കുൾ വാർഷികം രണ്ടാം ദിവസം “സർഗ്ഗാരവം 2016“ എന്ന കലാപരിപാടികളുടെ ഉജ്ജ്വല പ്രകട്നങ്ങളോടെയാണ് അവസാനിച്ചത്. 
വൈകിട്ട് നാലിനു സമാപന സമ്മേളനം മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മംഗലപുരം ഷാഫി ഉദ്ഘാടം ചെയ്തു.
 യോഗത്തിൽ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി നിർമ്മിച്ച ഇംഗ്ലീഷ് മാഗസിൻ  “റെയിൻബോ”  പ്രകാശനം കണിയാപുരം  എ.ഇ.ഒ  ശ്രീ. കെ.മോഹനകുമാർ നിർവ്വഹിച്ചു.  നിള, കൈരളി എൻഡോമെന്റുകളുടെ വിതരണം, മികച്ച രണ്ടു വിദ്യാർഥികൾക്ക് സീഡ് പുരസകാരം, സ്കൂൾ തല വിജയികൾക്ക് സമ്മാന വിതരണം എന്നിവയും നടന്നു. യോഗത്തിനു സ്കൂൾ എസ്.എം.സി ചെയർമാൻ ശ്രീ ബിന്ദുലാൽ തോന്നയ്ക്കൽ അധ്യക്ഷത വഹിച്ചു.
  പോത്തങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വേണുഗോപാലൻ നായർ മുഖ്യാതിഥി ആ‍ായിരുന്നു.  പോത്തങ്കോട് ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ അഡ്വ.എം.യാസിർ,, മംഗലപുരം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിം കമ്മിറ്റി ചെയർമന്മാരായ ശ്രീ. ഷാനവാസ്, സി.മധു, എസ്.ജയ, വാർഡു മെംബർ ഉദയകുമാരി, കണിയാപുരം എ.ഇ.ഒ  ശ്രീ. കെ.മോഹനകുമാർ, ആർ.രാജസേഖരൻ നായർ, പള്ളിപ്പുരം ജയകുമാർ, എം.എം.യൂസഫ്, ഹെഡ് മിസ്ട്രസ് എം.എം.ലൈലാബീവി, തോന്നയ്ക്കൽ രവി, സ്റ്റാഫ് സെക്രട്ടറി ശ്രീ. റ്റി.ജതീ‍ഷ് എന്നിവർ സംസാരിച്ചു.





പൊതുസമ്മേളനത്തിനു ശേഷം ‘സർഗ്ഗാരവം 2016‘ എന്ന കുട്ടികളുടെ സ്റ്റേജ് ഷോയും നടന്നു.  സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ച് ഏകദേശം 6 മണിക്കൂറോളം നീണ്ടുനിന്ന ഈ പരിപാടി കാണുവാൻ ആയിരത്തിലധികം ആളുകൾ പങ്കെടുത്തു.  25ലധികം വർഷങ്ങൾക്ക് ശേഷം ആദ്യമായാണു ഇത്തരത്തിൽ ഒരു പരിപാടി തോന്നയ്ക്കൽ പരിസരത്ത് ഒരു സർക്കാർ വിദ്യാലത്തിൽ സംഘടിപ്പിക്കുന്നത്.

GOVT. ORDERS & CIRCULARS

Online general transfer - Date extension reg.
Broadband Connectivity in Schools - VPN Clarifications
Avoiding Compulsory Collections from Children - DPI Clarification
Opening Bank Account of Cooks- Salary through Bank
ശമ്പളത്തിന് പുറമെയുള്ള ബില്ലുകളും ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ 
 വാര്‍ത്ത - GAINPF - ഏപ്രില്‍ 1 മുതല്‍ Aided സ്ഥാപനങ്ങളിലെ PF കൈകാര്യം GAINPF ലൂടെ.

സർക്കാർ ഉത്തരവുകൾ




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP