SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

കര്‍ണ്ണികാരം - SSLC ഗണിതപഠന സഹായി

 തൊടുപുഴ  വിദ്യാഭ്യാസ ജില്ലാ തയ്യാറാക്കിയ 'കർണികാരം' ഗണിത  പഠന സഹായി-2017,പത്താം തരത്തിലെ  പാഠപുസ്തകത്തിലെ മുഴുവൻ ആശയങ്ങളും  ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ വിഭാഗം കുട്ടികൾക്കും ഉപകാരപ്പെടുന്ന  രീതിയിലാണ്  ഈ പഠന സഹായി  നിർമ്മിച്ചിരിക്കുന്നത് .താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും പഠന സഹായി ഡൌൺലോഡ്  ചെയ്യാം.

https://drive.google.com/file/d/0B_1hOUmDIPEOQlhCT0Njb2hLMFE/view?usp=sharing
Downloads
Karnikaram-2017 Ganitha Padana Sahayi for SSLC 2017

ഓര്‍മ്മകളുടെ അക്ഷരമുറ്റത്തവര്‍ ഒത്തുകൂടി, പ്രതിജ്ഞ ചൊല്ലി

  തോന്നയ്ക്കല്‍ ഗവ: എല്‍ പി. എസ്സില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജനുവരി 27 നു  സ്കൂളിലെ പൂര്‍വ അധ്യാപകരും പൂര്‍വ വിദ്യാര്‍ത്ഥികളായ നാട്ടുകാരും ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്തുതല  ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പൌര പ്രമുഖരുമാണ്  ഒത്തുചേര്‍ന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തത്.
തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോളിന്  തുടക്കം കുറിച്ചുകൊണ്ട്   ‘ഗുഡ് ബൈ പ്ലാസ്റ്റിക്‘‘ എന്ന പദ്ധതിയുടെ ഭാഗമായി പൊതുമാര്‍ക്കറ്റില്‍ തുണി സഞ്ചി വിതരണം നടത്തി.

പൊതു വിദ്യാലയങ്ങള്‍ ഹൈടെക് ആക്കി മാറ്റുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തലത്തില്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.  പൊതു സമൂഹത്തെ വിദ്യാലയത്തിന്റെ ഭാഗമാക്കുകയും എല്ലാവരുടെയും സഹകരണത്തോടെ പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം.  സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ജി.എസ്.സുരേഷ്കുമാര്‍, സ്കൂള്‍ മാനേജ് മെന്റ് കമ്മിറ്റി ചെയര്‍മാര്‍ വി.ഹരികുമാര്‍, ഹെഡ് മിസ്ട്രസ് എസ്.എം.ലൈലാബീവി, ടി.ജതീഷ്, എ.നൂര്‍ജിഹാന്‍ എന്നിവര്‍ സംസാരിച്ചു.  






blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP