SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

തയ്യല്‍ മിഷ്യന്‍ വിതരണം ചെയ്തു




തോന്നയ്ക്കല്‍ ഗവ. എല്‍ പി എസ്സില്‍ നിന്ന് 
തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ നിര്‍ദ്ധനരായ രക്ഷിതാക്കള്‍ക്ക്
 തയ്യല്‍ മിഷ്യന്‍ വിതരണം ചെയ്തു

     എന്നെന്നും പുതുമയാര്‍ന്ന പ്രവര്‍ത്തനങ്ങളുമായി വേറിട്ട ശബ്ദമായി നിലകൊള്ളുന്ന തോന്നയ്ക്കല്‍ എല്‍ പി എസ്സ് പുതിയൊരു സാമൂഹ്യ ഉത്തരവാദിത്ത്വം കൂടി ഏറ്റെടുത്തു.  തോന്നയ്ക്കല്‍ LP സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ  നിര്‍ദ്ധ്നരായ അമ്മമാര്‍ക്കുവേണ്ടി ആരംഭിച്ച കൈത്താങ്ങ് എന്ന പദ്ധതിയുടെ കീഴില്‍ കഴിഞ 3 വര്‍ഷമായി ജി.ജി. ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സാമ്പത്തിക സഹായത്തോടെ തയ്യല്‍ പരിശീലനം നടന്നു വരികയാ‍ണു.  ഇവിടെ നിന്നും തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയ രക്ഷിതാക്കളുടെ അഭിലാക്ഷമാണ് സ്വന്തമായി ഒരു തയ്യല്‍ മിഷ്യന്‍ വാങ്ങുക എന്നത്.  തോന്നയ്ക്കല്‍ അഗ്രികള്‍ച്ചറല്‍ സഹകരണ സംഘവുമായി ചേര്‍ന്നു ഈ രക്ഷിതാക്കള്‍ക്ക് സ്വന്തമായി തയ്യല്‍ മെഷ്യന്‍ വാങ്ങി നല്‍കി. ഇതിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗം ശ്രീ.ജി.സതീശന്‍ നായര്‍  നിര്‍വ്വഹിച്ചു.









        പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എസ്.കവിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ.ജി.സതീശന്‍ നായര്‍ , വാര്‍ഡ് മെമ്പര്‍ എസ് .പ്രഭുലന്‍ , പി റ്റി എ പ്രസ്സിഡന്റ് . ആര്‍ രാജശേഖരന്‍ നായര്‍ , തോന്നയ്ക്കല്‍ അഗ്രികള്‍ച്ചറല്‍ സഹകരണ സംഘം പ്രസ്സിഡന്റ് . എം.അനില്‍ജോയ്, ജി.ജി.ചാരിറ്റബില്‍ ട്രസ്റ്റ്  കോര്‍ഡിനേറ്റര്‍ ശ്രീ.രാജേന്ദ്രന്‍ പിള്ള, ജി.സജയകുമാര്‍ , എം.രാജന്‍ , ജി.സജി, അദ്ധ്യാപകനായ ശ്രീ.റ്റി.ജതീഷ് , ഹെഡ്മിസ്ട്രസ് എസ് . എം.ലൈലാബീവി  എന്നിവര്‍ സംസാരിച്ചു.

വയോജന ദിനം ആചരിച്ചു.



തോന്നയ്ക്കല്‍ ഗവ: എല്‍ പി എസ്സില്‍ വയോജന ദിനം ആചരിച്ചു.

സ്കൂളില്‍ ദീര്‍ഘകാലം ഹെഡ് മാസ്റ്റര്‍ മാരായും അദ്ധ്യാപകരായും സേവനം അനുഷ്ടിച്ചവരാണു ദേശീയ വയോജനത്തില്‍
തിരക്കും വാര്‍ദ്ധക്ക്യത്തിന്റെ അവശതകളും മാറ്റിവച്ച് ഒത്തുകൂടിയത്.
 കുട്ടികളൊടും അദ്ധ്യാപകരോടുമൊപ്പം അവര്‍ സദ്യ കഴിച്ചും പാട്ടും കളികളുമായി നല്ല കൂട്ടുകാരും അദ്ധ്യാപകരുമായി.
 സ്കൂള്‍ പി.ടി.എ ആണ്  വയോജന ദിനത്തില്‍ അപ്രതീക്ഷിതമായ ഒത്തു ചേരലിനു അവസരമൊരുക്കിയത്.
 പ്രദേശത്തെ വളരെ പ്രായമ്മേറിയ ഒരു മാതാവിനെയും ഒരു പിതാവിനെയും യോഗത്തില്‍ ആദരിച്ചു.

യോഗം മംഗലപുരം ഗ്രാമ പഞ്ചയത്ത് പ്രസ്സിഡന്റ്  എസ് കവിത ഉദ്ഘാടനം ചെയ്തു


 



വിദ്യാഭ്യാസ സ്റ്റാന്‍ഡിം കമ്മിറ്റി ചെയര്‍ പേഴ്സണ്‍ പ്രഭാ രാജേന്ദ്രന്‍ ,
 വാര്‍ഡ് മെംബര്‍ എസ് പ്രഭുലന്‍ ,  വിശിഷ്ടാതിഥി കളായ മുന്‍ അദ്ധ്യാപകര്‍
പി.റ്റി.എ പ്രസിഡന്റ്  രാജശേഖരന്‍ ,
HEADMISTRESS. S.M.LAILABEEVI
ബി.പി.ഒ . ശ്രീമതി.അനിതാരാജന്‍
G.SAJAYAKUMAR
A.NOOJIHAN,
  എന്നിവര്‍ സംസാരിച്ചു.







blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP