SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

കലോത്സവം റിസൽട്ട് തത്സമയം അറിയാം


കണിയാപുരം സബ് ജില്ലാ സ്കൂൾ കലോ‍ത്സവത്തിന്റെ റിസൽട്ടുകൾ തത്സമയം അറിയുന്നതിനുള്ള സവിധാനം ഒരുക്കിയിറ്റുണ്ട്.  വേദിയിൽ റിസൽട്ട് പ്രഖ്യാപിച്ചാലുടൻ glpsthonnakkal.blogspot.com   /  aeokaniyapuram.blogspot.com എന്ന ബ്ലോഗിൽ റിസൽട്ട് ലഭിക്കുന്നതാണു.

MENTORS  എന്നഅധ്യാപകരുടെ Whatsapp  GROUP വഴിയും റിസൽട്ടുകൾ ഫലം പ്രഖ്യാപിച്ചാലുടൻ അറിയാവുന്നതാണു. ഈ ഗ്രൂപ്പിൽ ചേരുന്നതിനായി ഗ്രൂപ്പ് അഡ്മിനു 9446109234 എന്ന നമ്പറിൽ വാറ്റ്സപ്പിലൂടെയൊ, SMS  ലൂടെയൊ  അറിയിക്കുക.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാപേർക്കും വിജയാശംസകൾ

ആബി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ആം ആദ്മി ബീമാ യോജനയുടെ (ആബി) അംഗത്വം നേടിയ ഗുണഭോക്താക്കളുടെ കുട്ടികള്‍ക്ക് 2015-16 സാമ്പത്തിക വര്‍ഷത്തേയ്ക്കുളള സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സ്വീകരിക്കും. ആബി പദ്ധതിയില്‍ അംഗങ്ങളായവരുടെ ഒന്‍പത് മുതല്‍ 12 വരെ (ഐ.ടി.ഐ ഉള്‍പ്പെടെ) ഉളള ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക് പ്രതിവര്‍ഷം 1200 രൂപ വീതം സ്‌കോളര്‍ഷിപ്പായി ലഭിക്കും. അപേക്ഷ ഫോറവും വിശദവിവരവും www.chiak.org ലും അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. ടോള്‍ഫ്രീ നമ്പര്‍ 1800 200 2530 എല്‍.ഐ.സി. ഹെല്‍പ് ലൈന്‍ നമ്പര്‍ 0471-2540906

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നു വിവരശേഖരണം ഡിസംബറില്‍

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ആരംഭിക്കും. വിവരശേഖരണത്തിനായി എത്തുന്ന ഉദ്യോഗസ്ഥന് എല്ലാ സ്ഥിരതാമസക്കാരും കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിശദാംശം ശരിയായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. നവജാത ശിശുക്കള്‍ ഉള്‍പ്പെടെ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുകയും മരണപ്പെട്ടവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും വേണം. കൂടാതെ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ ആധാര്‍ എന്റോള്‍മെന്റ് ഐഡി നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍, കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നിവയും രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും. പരിശോധനാ സൗകര്യത്തിനായി കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും വിശദാംശം മുന്‍കൂട്ടി കരുതി വയ്ക്കണമെന്ന് കേന്ദ്ര സെന്‍സസ് ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ഓപ്പണ്‍ സ്‌കൂള്‍: മെമ്മോകാര്‍ഡ്

സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ മുഖാന്തരം ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ യൂസര്‍ നെയിം പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ഓപ്പണ്‍ സ്‌കൂള്‍ സൈറ്റില്‍ നിന്നും ഇന്ന് മുതല്‍ മെമ്മോ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് പരീക്ഷാ കേന്ദ്രത്തിലെ കോര്‍ഡിനേറ്റിങ് ടീച്ചറില്‍ നിന്നും മെമ്മോ കാര്‍ഡില്‍ മേലൊപ്പ് രേഖപ്പെടുത്തി വാങ്ങണം. ഹയര്‍ സെക്കണ്ടറി പരീക്ഷാ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള പരീക്ഷാ ഫീസ് ഡിസംബര്‍ ഏഴിന് മുമ്പ് ഒടുക്കേണ്ടതാണെന്നും സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

ഉപജില്ലാ കലോത്സവം

കണിയാപുരം സബ്ജില്ലാ കലോത്സത്തിന്റെ  TIME SCHEDULE  പ്രസിദ്ധീകരിച്ചു.
Download ചെയ്യുവാൻ സന്ദർശിക്കുക

GOVT ORDERS AND CIRCULARS

കണിയാപുരം സബ്ജില്ലാ കലോത്സവം മത്സര ക്രമങ്ങൾ, വേദികൾ


 ഉച്ചയ്ക്ക് 2നു : ബാന്റ് മേളം
വൈകുന്നേരം 3 നു : ഘോഷയാത്ര
വൈകുന്നേരം 4 നു :  ഉദ്ഘാടന സമ്മേളനം

വേദി  1 -- 5 മണിമുതൽ
കഥകളി സംഗീതം   എച്ച്.എസ്   ആൺ/പെൺ
കഥകളി സംഗീതം  എച്ച്.എസ്.എസ്   ആൺ/പെൺ
കഥകളി  എച്ച്.എസ് ആൺ/പെൺ
കഥകളി   എച്ച്.എസ്.എസ്   ആൺ/പെൺ
കഥകളി ഗ്രൂപ്പ് എച്ച്.എസ്
കഥകളി ഗ്രൂപ്പ് എച്ച്.എസ്.എസ്

വേദി 2 - 5 മണിമുതൽ
ചെണ്ട  HS/HSS.
ചെണ്ടമേളം  HS/HSS
മദ്ദളം HSS
ഓട്ടൻ തുള്ളൽ   യു.പി, എച്ച്.എസ്,  ആൺ/പെൺ
HSS ആൺ/പെൺ
ചാക്യാർകൂത്ത്  (ആൺ) HS/HSS
നങ്ങ്യാർകൂത്ത്  (പെൺ) HS/HSS
യക്ഷഗാനം
ചവിട്ടുനാടകം

രണ്ടാം ദിവസം 02.12.2015 ബുധൻ 
വേദി 1
കുച്ചുപ്പുടി (പെൺ) HSS
കുച്ചുപ്പുടി (ആൺ) HSS
 കുച്ചുപ്പുടി (ആൺ, പെൺ) HS
  കുച്ചുപ്പുടി (യു.പി)
നാടോടി ന്യത്തം  എൽ.പി
മോഹിനിയാട്ടം HS/HSS
 മോഹിനിയാട്ടം  (യു.പി)
സംഘന്യത്തം (എൽ.പി)

വേദി 2
ഭരതനാട്യം (എൽ.പി)
 ഭരതനാട്യം (യു..പി)
ഭരതനാട്യം (ആൺ) HS
ഭരതനാട്യം (ആൺ) HSS
 ഭരതനാട്യം (പെൺ) HS
ഭരതനാട്യം (പെൺ) HSS
നാടോടി ന്യത്തം (യു..പി)

വേദി - 3
കോൽക്കളി  HS/HSS
ദഫ്മുട്ട് HS/HSS
അറവനമുട്ട് HS/HSS
ഒപ്പന HS, യു..പി
ഒപ്പന HSS
വട്ടപ്പാട്ട്  HS/HSS
സംഘഗാനം അറബിക് HS
ചിത്രീകരണം അറബിക് HS

വേദി 4
സംസ്ക്യതോത്സവം

വേദി  - 5
ദേശഭക്തിഗാനം  LP
ലളിതഗാനം UP
ദേശഭക്തിഗാനം UP
ശാസ്ത്രീയ സംഗീതം   HSS (Boys/Girls)
 ലളിതഗാനം HSS Girls

വേദി  6
കഥാപ്രസംഗം UP, HS,HSS
മോണോആക്ട്  LP, UP, HS (Boys/Girls)
മോണോ ആക്ട്   HSS (Boys/Girls)
മിമിക്രി. HS (Boys/Girls)
മിമിക്രി HSS (Boys/Girls)

വേദി  7
പദ്യംചൊല്ലൽ അറബിക്   LP, UP, HS
മാപ്പിളപ്പാട്ട്  LP, UP, HSS
മാപ്പിളപ്പാട്ട്  HS (Boys/Girls)
പദ്യംചൊല്ലൽ ഉറുദു UP, HS,HSS
പ്രസംഗം അറബിക്   HSS

 വേദി  8
സംഘഗാനം UP
ലളിതഗാനം LP
ശാസ്ത്രീയ സംഗീതം LP.
ശാസ്ത്രീയ സംഗീതം  UP
ശാസ്ത്രീയ സംഗീതം HS Boys
ശാസ്ത്രീയ സംഗീതം HS Girls
ലളിതഗാനം HSS Boys

വേദി  9
പ്രസംഗം ഹിന്ദി  UP, HS,HSS
പദ്യം ചൊല്ലൽ ഹിന്ദി  UP, HS,HSS

മൂന്നാം ദിവസം
03.12.2015 വ്യാഴം 

വേദി 1
നാടോടി ന്യത്തം HSS Boys
നാടോടി ന്യത്തം HSS  Girls
നാടോടി ന്യത്തം HS  Girls
നാടോടി ന്യത്തം HS ആൺ
സംഘന്യത്തം HS
സംഘന്യത്തം HSS

വേദി  2
കേരള നടനം HS (Boys/Girls)
കേരള നടനം HSS (Boys/Girls)
തിരുവാതിര UP, HS,HSS
മാർഗംകളി HS,HSS
പൂരക്കളി HS,HSS
സംഘന്യത്തം UP

 വേദി 3 
വഞ്ചിപ്പാട്ട്  HS,HSS
സംഘഗാനം  LP
ഓടക്കുഴൽ   HS,HSS
വയലിൻ (ഓറിയന്റൽ)  HSS
വയലിൻ(പൌരസ്ത്യം) HS
വയലിൻ(പാശ്ചാത്യം) HS
വയലിൻ(വെസ്റ്റേൺ) HSS
ഗിത്താർ(പാശ്ചാത്യം) HS
ഗിത്താർ(വെസ്റ്റേൺ)HSS
തബലHS,HSS
മ്യദംഗംHSS
ട്രിപ്പിൾ ജാസ് (വെസ്റ്റേൺ)
വ്യന്ദവാദ്യം HS
വ്യന്ദവാദ്യം HSS

 വേദി 4

ലളിതഗാനം  HSപെൺ
ലളിതഗാനം  HS  ആൺ
ദേശഭക്തിഗാനം  HS
ദേശഭക്തിഗാനം  HSS
നാടൻപാട്ട്  HS
നാടൻപാട്ട്  HSS
സംഘഗാനം  HSS
ഗാനമേള  HS

വേദി 5
ഖുറാൻ പാരയണം LP
പദ്യംചൊല്ലൽ (ARABIC) LP
കഥപറയൽ  (ARABIC) LP
കഥപറയൽ  (ARABIC) UP
അറബിഗാനം  (ARABIC) LP
അഭിനയഗാനം  (ARABIC) LP
സംഘഗാനം (ARABIC) LP
സംഘഗാനം (ഉറുദു) GENERAL UP
ഗസൽ ആലാപനം (urdu)  ജനറൽ  HSS

 വേദി  6
ഖുറാൻ പാരായണം UP, HS
പദ്യംചൊല്ലൽ  UP, HS (boys/girls)
അറബിഗാനം UP, HS (boys/girls)
  പ്രസംഗം  UP, HS
മോണോആക്ട്  UP, HS
കഥാപ്രസംഗം (അറബിക്) HS
സംഭാഷണം (അറബിക്)UP
സംഭാഷണം (അറബിക്) HS 
 വേദി   7
കടംകഥ   LP
കഥാകഥനംLP
പദ്യം ചൊല്ലൽ  LP
വേദി  8
പദ്യംചൊല്ലൽ (മലയാളം) UP
പ്രസംഗം (മലയാളം) LP, UP, HS, HSS
കാവ്യകേളി  HS
അക്ഷരശ്ലോകം HSS

നാലാം ദിവസം
04.12.2015   വെള്ളി

വേദി 1
മൈം HSS
നാടകം  HSS

വേദി2
നാടകം UP
നാടകം  H.S
വേദി  3
 ഇംഗ്ലീ‍ഷ് സ്കിറ്റ്
പദ്യംചൊല്ലൽ (ഇംഗ്ലീ‍ഷ്)  UP, HS, HSS
 പ്രസംഗം  ഇംഗ്ലീ‍ഷ്  UP, HS, HSS
വേദി  4
പദ്യംചൊല്ലൽ (മലയാളം) HS
പദ്യംചൊല്ലൽ (മലയാളം) HSS
 വേദി 5
പദ്യംചൊല്ലൽ (കന്നട) HS,HSS
പദ്യം ചൊല്ലൽ (തമിഴ്) HS,HSS

നാടകത്തിന്റെ മുൻഗണനാക്രമം 1.12.2015 ചൊവ്വാഴ്ച 2 മണിക്ക് പ്രോഗ്രാം കമ്മിറ്റി ആഫീസിൽ വച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നതാണു.

മലയാളം പ്രസംഗം എൽ.പി. വിഷയങ്ങൾ
1.. മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യം
2. പുസ്തക വായനയുടെ പ്രാധാന്യം
3. എന്റെ കേരളം 

 
 പരിപാടികളുടെ സമയക്രമത്തിനായി മത്സരങ്ങളുടെ വേദികളിലും സമയത്തിലും മാറ്റം വരുത്തുവാൻ പ്രോഗ്രാം കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണു.




ധനസഹായത്തിന് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് നടപ്പാക്കിവരുന്ന വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ധനസഹായം പദ്ധതിയിലേക്കുള്ള അപേക്ഷകള്‍ നവംബര്‍ 30 നകം തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം. അപേക്ഷാഫോറം അങ്കണവാടി/ഐ.സി.ഡി.എസ് പ്രോജക്ടുകള്‍/പൂജപ്പുരയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവിങ്ങളില്‍ നിന്ന് ലഭിക്കും. സ്‌നേഹപൂര്‍വം പദ്ധതിയില്‍ അപേക്ഷിച്ചവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. വിശദവിവരങ്ങള്‍ക്ക് 0471 2343241 എന്ന നമ്പരില്‍ ബന്ധപ്പെടണം.

തൊഴില്‍ പരിശീലനത്തിന് അപേക്ഷിക്കാം

സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് മുഖേന നടപ്പാക്കുന്ന നൈപുണ്യസമുന്നതി പദ്ധതിയില്‍ ഡിസംബറില്‍ ആരംഭിക്കുന്ന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി/ഐ.ടി അനുബന്ധ മേഖലകള്‍, ചില്ലറ വില്പന, ബാങ്കിങ് & ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് മേഖലകളിലാണ് പരിശീലനം. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ട്. പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. 18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പന്ത്രണ്ടാം ക്ലാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷാഫോറത്തിനും വിവരങ്ങള്‍ക്കുംwww.kswcfc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ 9567338951, 0471 2311215 എന്നീ നമ്പരുകളില്‍ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 30.

ഗ്രന്ഥശാലകള്‍ക്ക് ധനസഹായം

രാജാ റാംമോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ സംസ്ഥാന ലൈബ്രറി കമ്മിറ്റി ഗ്രന്ഥശാലകള്‍ക്ക് നല്‍കുന്ന 2015-16 വര്‍ഷത്തെ വിവിധ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മാച്ചിംഗ്, നോണ്‍ മാച്ചിംഗ് സ്‌കീമുകളിലേക്കാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. മാച്ചിംഗ് സ്‌കീമില്‍ കെട്ടിട നിര്‍മ്മാണം, സെമിനാറുകള്‍, കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, സ്റ്റോറേജ് ഓഫ് ബുക്ക്‌സ് എന്നിവയ്ക്കും, നോണ്‍-മാച്ചിംഗ് സ്‌കീമില്‍ ഫര്‍ണിച്ചര്‍-ലൈബ്രറി ഉപകരണങ്ങള്‍ കെട്ടിടനിര്‍മ്മാണം-പുസ്തകങ്ങള്‍, കുട്ടികള്‍ക്കും വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക വിഭാഗങ്ങള്‍, ജൂബിലി ആഘോഷങ്ങള്‍ എന്നിവയ്ക്കും അപേക്ഷിക്കാം. വിവിധ സ്‌കീമുകള്‍ക്കുള്ള അപേക്ഷാഫോറവും വിശദവിവരങ്ങളും ഫൗണ്ടേഷന്റെ വെബ്‌സൈറ്റായwww.rrrlf.gov.in -ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫോറവും അനുബന്ധ രേഖകളും രണ്ട് പകര്‍പ്പ് വീതമാണ് നല്‍കേണ്ടത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസുകളില്‍ ഡിസംബര്‍ 10 ന് മുമ്പ് ലഭിക്കണം.

കണിയാപുരം സബ് ജില്ലാ കലോത്സവം

2015-16 കണിയാപുരം സബ് ജില്ലാ കലോത്സവത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ 21.11.2015നു മുൻപ് പൂർത്തിയാക്കേണ്ടതാണു....കലോത്സവം സൈറ്റ് ഇവിടെ....സമ്പൂര്‍ണ്ണ യൂസര്‍നെയിം, പാസ്സ് വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം...

വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്, പരിശീലന സഹായം : ഓണ്‍ലൈന്‍ അപേക്ഷകള്‍ ഡിസംബര്‍ 18 വരെ സ്വീകരിക്കും

സംസ്ഥാനത്തെ സംവരണേതര സമുദായങ്ങളില്‍പ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം നില്‍കുന്നതുമായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും 2015-16വര്‍ഷത്തിലെ വിദ്യാസമുന്നതി പരിശീലന സഹായത്തിനും വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിനും അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിച്ചു. മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും, സിവില്‍ സര്‍വീസ്, ബാങ്ക്, പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്കും പരിശീലനത്തിനുള്ള ധനസഹയത്തിന് അപേക്ഷിക്കാം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം/ബിരുദാനന്തര ബിരുദം, ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് എന്നീ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. ഓണ്‍ ലൈന്‍ അപേക്ഷ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 18 വരെ സ്വീകരിക്കും. വെബ്‌സൈറ്റ് :www.kswcfc.org.

അന്ധ/ബധിര അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍/സംഗീത കോളേജുകള്‍/ട്രെയിനിങ് കോളേജുകള്‍/ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്നീ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അന്ധ/ബധിര അംഗപരിമിത വിദ്യാര്‍ത്ഥികളില്‍ നിന്നും 2015-16 അധ്യയന വര്‍ഷത്തെ ഫീസ് ആനുകൂല്യത്തിനും, സൗജന്യ ഹോസ്റ്റല്‍ താമസത്തിനും/ ബോര്‍ഡിങ് ഗ്രാന്റിനുമുളള അപേക്ഷ ക്ഷണിച്ചു. അന്ധ/ബധിര സ്‌കോളര്‍ഷിപ്പ് (ബി.പി.എച്ച്.എഫ്.സി) ലഭിക്കുന്നതിന് ഓരോ അധ്യയന വര്‍ഷവും പുതിയ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കണം. (സ്‌കോളര്‍ഷിപ്പ് പുതുക്കല്‍ ഇല്ല) കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളര്‍ഷിപ്പ് വെബ്‌സൈറ്റായwww.dcescholarship.kerala.gov.in - ല്‍ Blind/PH Scholarship (BPHFC) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡിസംബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരം ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനില്‍ കാണുക.

അധ്യാപക ഒഴിവുകള്‍

പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏകലവ്യ/ആശ്രമ/മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന നികത്തും. ഇതിനായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി നോക്കുന്ന താത്പര്യമുള്ള അധ്യാപകര്‍ക്ക് നവംബര്‍ 20ന് രാവിലെ ഒന്‍പത് മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. വിശദവിവരവും അപേക്ഷാ ഫോറവുംwww.education.kerala.gov.inലും വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും ലഭിക്കും.

പ്രവ്യത്തി പരിചയ മേളയിൽ നിന്ന്






ഉപജില്ലാ ശാസ്ത്ര - മേള സമ്മാന ദാനം

2015-16 കണിയാപുരം ഉപജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തി പരിചയ - ഐ ടി മേള..
ു കണിാപരം എ.ഇ,.ഒ ശ്ര. മോഹനകാർ സമാ‍ന സമ്മനം ഉദ്നം െയ്യന്നു.

വൈദ്യുത വയറിംഗ് ഒന്നാം സ്ഥാനം


ജ്യോമട്രിക്കൽ ചാർട്ട് ഒന്നാം സ്ഥാനം




ഡി.എഡ് ഫലം

2015 ഏപ്രില്‍/മെയ് മാസത്തില്‍ നടത്തിയ ഡി.എഡ് രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷയുടെയും റ്റി.റ്റി.സി പ്രൈവറ്റ് പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണ്ണയ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലംwww.keralapareekshabhavan.in -ല്‍ ലഭിക്കും

സർക്കാർ ഉത്തരവുകൾ


Directions about the IEDSS Resource Teachers Salary :

Dina Thrayatmika : Support for Sanskrit learning Students : Circular | Module

GIS അംഗത്വം സംബന്ധിച്ച പുതിയ ഉത്തരവ് ഇവിടെ

Compassionate employment posting  Govt.Orders Download file
LSS &USS -Value of scholarship and income limit enhanced New  Govt.Orders Download file

ശമ്പളം ഇ-കുബേര്‍ പോര്‍ട്ടലിലൂടെ; പൈലറ്റ് ടെസ്റ്റ് ധനവകുപ്പില്‍


ധനവകുപ്പിലെ ബാങ്ക് അക്കൗണ്ടിലൂടെ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് ജീവനക്കാരുടെ ശമ്പളം നവമ്പര്‍ ഒന്നുമുതല്‍ റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ പോര്‍ട്ടലുമായി ബന്ധപ്പെടുത്തി ബാങ്ക് അക്കൗണ്ടുകളിലൂടെ വിതരണം ചെയ്യുന്നതിന് പ്രാരംഭ പരീക്ഷണം എന്ന നിലയില്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ട്രഷറി ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ഇതിനനുസരിച്ചു മാറ്റങ്ങള്‍ വരുത്തും. ട്രഷറി ഡയറക്ടര്‍ ശമ്പള വിതരണത്തിനുള്ള ഇലക്ട്രോണിക് അഡൈ്വസുകള്‍ നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് ജീവനക്കാരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് ശമ്പളതുക മാറ്റുകയും ചെയ്യും.

GOVT ORDERS

സ്പെഷ്യലിസ്റ്റ് അധ്യാപകരുടേയും,ക്ലാസ്സ് ചാര്‍ജ്ജില്‍ നിന്നും ഒഴിവാക്കിയ പ്രധാനഅധ്യാപകരുടേയും വിശദാംശങ്ങള്‍ 6.11.2015 മുമ്പായി അപ് ലോഡ് ചെയ്യേണ്ടതാണ്   ഉത്തരവ് 
**********************************************

2015-16 വര്‍ഷത്തെ OEC  പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് ഓണ്‍ലൈന്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും,പ്രീ പ്രൈമറി കുട്ടികള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം,,,വിശദാംശങ്ങള്‍ 
**********************************************

Snehapoorvam online school registration and studentsregistration will be available only up to 30th November 2015.The schools need to submit the print out to KSSMTRIVANDRUM OFFICE on before 30th November 2015  
 ******************************************************




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP