SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

GOVT ORDERS

10th PAY REVISION

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്‌കരണം സംബന്ധിച്ച് മന്ത്രിസഭ തീരുമെടുത്തു. ഫിബ്രവരിയിലെ ശമ്പളം മുതല്‍ പുതിയ ശമ്പളം നല്കാനും മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കരിച്ച ശമ്പളത്തിനും പെന്‍ഷനും 2014 ജൂലായ് ഒന്നു മുതല്‍ പ്രാബല്യമുണ്ടാകും. കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതിനു പകരം പി.എഫ്. നിരക്കിലെ പലിശ സഹിതം 2017 ഏപ്രില്‍ ഒന്നുമുതല്‍ നാല് അര്‍ധവാര്‍ഷിക ഗഡുക്കളായി നല്കും. മാര്‍ച്ച് ഒന്നു മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 2000 മുതല്‍ 12,000വരെ രൂപയുടെവര്‍ദ്ധനയാണുണ്ടാവുക. പത്തുവര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരിച്ചാല്‍ മതിയെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചില്ല.

  1. ശമ്പള പരിഷ്കരണത്തിന് 1.7.2014 മുതല്‍ മുന്‍കാല പ്രാബല്യം
  2. പുതുക്കിയ നിരക്കില്‍ ഫെബ്രുവരി മാസത്ത ശമ്പളം ലഭിക്കും
  3. DA as on 01/07/2014- Nil
    DA as on 01/01/2015- 3%,
    DA as on 01/07/2015- 6%
    ആകെ ഡി.എ 6%
  4. വര്‍ദ്ധന 2000 രൂപ മുതല്‍ 12000 രൂപ വരെ
  5. സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് ഇവയ്ക്ക് 10% വാര്‍ഷിക വര്‍ദ്ധന
  6. HRA, CCA ഇവ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം. (HRA ശുപാര്‍ശ ചുവടെ)
  7. Sl.NoPay RangeB2 Class Cities&aboveOther Cities/TownOther Places
    116500-26500150012501000
    227150-42500200015001250
    343600-68700250017501500
    470350 & above300020001750
  8. 2014 മുതലുള്ള കുടിശിക നാല് ഇന്‍സ്റ്റാള്‍മെന്റായി നല്‍കും.ഈ കുടിശികയ്ക്ക് PF നിരക്കില്‍ പലിശ
  9. ദിവസ വേതനത്തിലും വര്‍ദ്ധന. ആ തസ്തികയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായിരിക്കും പുതിയ ദിവസവേതനം
  10. DCRGയുടെ പരിധി 7 ലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി
  11. ഏറ്റവും കുറഞ്ഞ ശമ്പളം 16500 രൂപ
  12. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്  
Read more »അഞ്ചുവര്‍ഷത്തേക്കാണ് ഇപ്പോള്‍ ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് കേരള വാട്ടര്‍ അതോറിറ്റി പി.എച്ച് ഡിവിഷനിലെ യു.ഡി ക്ലര്‍ക്കായ ശ്രീ.സഫീക്ക് എം.പി തയ്യാറാക്കിയ ഒരു സോഫ്റ്റ് വെയര്‍ ചുവടെ നല്‍കുന്നു. അഭിപ്രായങ്ങള്‍, പ്രശ്‌നങ്ങള്‍, സംശയങ്ങള്‍ എല്ലാം കമന്റ് ചെയ്താല്‍ മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകും.

സര്‍വകലാശാല ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും സംസ്ഥാന ജീവനക്കാരുടേതിന് അനുസൃതമായി പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 7222 കോടിയുടെ അധികബാധ്യതയുണ്ടാകുമെന്ന് മന്ത്രിസഭാ തീരുമാനത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പെന്‍ഷന്‍കാരുടെ ദീര്‍ഘകാല ആവശ്യമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും തത്ത്വത്തില്‍ അംഗീകരിച്ചു. ഫുള്‍പെന്‍ഷനുള്ള സേവനകാലം 30 വര്‍ഷമായി തുടരും.

കമ്മീഷന്‍ ശുപാര്‍ശകളില്‍ പ്രധാനമായും മൂന്നു മാറ്റങ്ങളാണ് സര്‍ക്കാര്‍ വരുത്തിയത്. മാസ്റ്റര്‍ സ്‌കെയിലില്‍ ശുപാര്‍ശ ചെയ്തിരുന്ന 17,000 എന്ന അടിസ്ഥാന ശമ്പളം 16,500 രൂപയാക്കിക്കുറച്ചു. ശമ്പളപരിഷ്‌കരണ തീയതിക്ക് മുമ്പ് സര്‍വീസിലുള്ളവര്‍ക്ക് ഇത് ബാധകമാവില്ല. ടൈം സ്‌കെയിലുകളില്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത പൊതു ഫോര്‍മുലയ്ക്ക് അനുസൃതമായി മാറ്റം വരുത്തി. കമ്മിഷന്‍ ശുപാര്‍ശ ചെയ്ത സ്‌കെയില്‍ ഉയര്‍ത്തി നല്‍കല്‍ നിലവിലെ സ്‌കെയിലായ 24,040 -38,840 സ്‌കെയിലുകളില്‍ മാത്രമായി പരിമിതപ്പെടുത്തി. ഇവര്‍ക്കും ഒരു ഉയര്‍ത്തല്‍ മാത്രമേ നല്‍കൂ. ഇതിന് മുകളിലുള്ള സ്‌കെയിലുകളില്‍ വര്‍ദ്ധന അനുവദിക്കില്ല.

ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിലെ ഹയര്‍ഗ്രേഡുകളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചില്ല. നിലവിലുള്ള ഹയര്‍ ഗ്രേഡുകളിലെ ശുപാര്‍ശ ചെയ്ത വര്‍ധന 2:1 (കുറഞ്ഞ സ്‌കെയിലുകള്‍ക്ക്), 3:1 (ഉയര്‍ന്ന സ്‌കെയിലുകള്‍ക്ക്, 24,040 - 38,840 മുതല്‍) എന്നിങ്ങനെ പരിമിതപ്പെടുത്തി. സ്‌കെയില്‍ വര്‍ധനവും ആനുപാതിക വര്‍ധനവും ഒരുമിച്ച് ശുപാര്‍ശചെയ്ത കേസുകളില്‍ സ്‌കെയിലെ വര്‍ദ്ധന ഒരു തട്ടില്‍ മാത്രമാണ് അനുവദിച്ചത്. ഈ നിര്‍ദ്ദേശങ്ങളിലൂടെ അധിക ചെലവിലെ 900 കോടി കുറക്കാനായതായി മുഖ്യമന്ത്രി അറിയിച്ചു.

മറ്റുതീരുമാനങ്ങള്‍:

  • വീട്ടുവാടക അടക്കം മുഴുവന്‍ അലവന്‍സുകളും കമ്മീഷന്‍ ശുപാര്‍ശചെയ്ത അതേ നിരക്കില്‍ നല്‍കും.
  • സ്‌പെഷ്യല്‍ അലവന്‍സ് റിസ്‌ക് അലവന്‍സ് എന്നിവയില്‍ ശുപാര്‍ശയില്‍ നിന്ന് 10 ശതമാനം വാര്‍ഷിക വര്‍ദ്ധന.
  • പെന്‍ഷന്‍കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് അംഗീകാരം. വിശദാംശങ്ങള്‍ ധനവകുപ്പ് തീരുമാനിക്കും.
  • പുതുക്കിയ ശമ്പളത്തോടൊപ്പം 2015 ജനവരി ഒന്നുമുതലുള്ള 3 % ഉം 2015 ജൂലായ് മുതലുള്ള 6% ഉം ക്ഷാമബത്തയും.
  • ഇതാദ്യമായി പെന്‍ഷന്‍ കുടിശ്ശികയ്ക്ക് പലിശ.
  • ലീവ് സറണ്ടര്‍, എല്‍.ടി.സി എന്നിവ തുടരും.
  • ശമ്പളത്തിന് 12% ഫിറ്റ്‌മെന്റ് ബെനിഫിറ്റ് (മിനിമം ബെനിഫിറ്റ് 2000രൂപ) ഒരോ വര്‍ഷ സര്‍വ്വീസിനും അരശതമാനം വെയിറ്റേജ്.
  • പെന്‍ഷന് 18% ഫിറ്റ്‌മെന്റ് ബെനിഫിറ്റ്.
  • ഡി.സി.ആര്‍.ജി പരിധി ഏഴില്‍ നിന്ന് 14 ലക്ഷമാക്കി.
  • മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടരും.
  • എക്‌സ്‌ഗ്രേഷ്യാ പെന്‍ഷന്‍കാര്‍ക്ക് ഡി.ആറും കുടുംബപെന്‍ഷനും പുതുതായി അനുവദിക്കും.
  • സമയബന്ധിത ഹയര്‍ ഗ്രേഡ് പ്രൊമോഷന്റെ കാലപരിധി നിലവിലുള്ള രീതിയില്‍ തുടരും.
  • ശമ്പളം നിര്‍ണയിക്കുമ്പോള്‍ ഇത്തരം പ്രൊമോഷനുകള്‍ക്കും സാധാരണ പ്രൊമോഷന്റെ ശമ്പളനിര്‍ണയ ആനുകൂല്യങ്ങള്‍ നല്‍കും.
  • അവയവമാറ്റത്തിന് വിധേയരാകുന്ന ജീവനക്കാര്‍ക്ക് പുതുതായി 90 ദിവസത്തെ പ്രത്യേക അവധി.
  • ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് സ്‌പെഷല്‍പേ സമ്പ്രദായംതുടരും.
  • പരാതി പരിശോധിക്കാന്‍ അനോമലി സെല്‍.

ചില പ്രധാന തസ്തികകളുടെ പുതുക്കിയ കുറഞ്ഞ ശമ്പളം
എല്‍.ഡി. ക്ലര്‍ക്ക് 19000 രൂപ (നിലവില്‍ 9940 രൂപ),
പോലീസ് കോണ്‍സ്റ്റബിള്‍ 22200 രൂപ (നിലവില്‍ 10480 രൂപ)
എല്‍.പി/യു.പി അദ്ധ്യാപകര്‍ 25200 രൂപ (നിലവില്‍ 13210 രൂപ)
ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ 29200 രൂപ (നിലവില്‍ 15380 രൂപ)
ഹയര്‍സെക്കന്ററി അദ്ധ്യാപകര്‍ 39500 രൂപ (നിലവില്‍ 20740 രൂപ)
അസിസ്റ്റന്റ് എന്‍ജിനീയര്‍ 39500 രൂപ (നിലവില്‍ 20740 രൂപ)
അസിസ്റ്റന്റ് സര്‍ജന്‍ 51600 രൂപ (നിലവില്‍ 27140 രൂപ)
സ്റ്റാഫ് നഴ്‌സ് 27800 രൂപ (നിലവില്‍ 13900 രൂപ)
NB: വാര്‍ത്തയ്ക്ക് മാതൃഭൂമി ഓണ്‍ലൈനോട് കടപ്പാട്‌& മാത്സ് ബ്ലോഗ്

GOVT. ORDERS & CIRCULARS

സ്‌നേഹപൂര്‍വ്വം പദ്ധതി ധനസഹായത്തിനുള്ള അപേക്ഷാ തീയതി നീട്ടി

മാതാവോ പിതാവോ മരണമടഞ്ഞ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി ധനസഹായത്തിനും സ്‌നേഹപൂര്‍വ്വം പദ്ധതി ഗുണഭോക്താക്കളില്‍ 2014-15 അദ്ധ്യയന വര്‍ഷം 10, പ്ലസ്ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പൊതുപരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയതും തുടര്‍പഠനം നടത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം അനുവദിക്കുന്നതിനുള്ള സ്‌നേഹപൂര്‍വ്വം എക്‌സലന്‍സ് പദ്ധതിക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സമയം ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു

സ്‌കൂള്‍ കലോത്സവം : ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങി

ജനുവരി 19 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്‍പത്തിയാറാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പ്രവര്‍ത്തനം തുടങ്ങി. ഐ.ടി @ സ്‌കൂള്‍ പ്രോജക്ടാണ് കലോത്സവത്തിനായി ഫേസ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്. www.facebook.com/kalolsavamlive എന്നതാണ് പേജിന്റെ വിലാസം. രാജ്യത്തിനകത്തും പുറത്തുമുള്ള കലാസ്വാദകര്‍ക്കും മുന്‍കാല കലോത്സവങ്ങളില്‍ പങ്കടുത്തവര്‍ക്കും വിജയകളായവര്‍ക്കും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള വേദി ഒരുക്കുക എന്നതാണ് ഈ ആശയത്തിന്റെ പിന്നിലെന്ന് ഐ.ടി @ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന നിരവധി ഉള്ളടക്കങ്ങള്‍ ഫേസ്ബുക്ക് പേജില്‍ വരും ദിവസങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള സജ്ജീകരണങ്ങള്‍ ഐ.ടി @ സ്‌കൂള്‍ ഒരുക്കിക്കഴിഞ്ഞതായും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

പൊതു വിദ്യാഭ്യാസ വകുപ്പില്‍ 2016 വര്‍ഷത്തില്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുള്ള അധ്യാപക/അധ്യാപകേതര ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് 2013 ജനുവരി ഒന്നുമുതല്‍ 2015 ഡിസംബര്‍ 31 വരെയുള്ള മൂന്ന് വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിയറ്റിയില്‍ സമര്‍പ്പിക്കുന്നതിന് വേണ്ടി ജനുവരി 30 ന് മുമ്പ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മുഖാന്തിരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ :www.education.kerala.gov.in

ആശ്രിത നിയമനത്തിന് കുടുംബവാര്‍ഷിക വരുമാനം ഉയര്‍ത്തി

സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള നിയമനത്തിന് കുടുംബ വാര്‍ഷിക വരുമാന പരിധി 4.5 ലക്ഷം രൂപയിന്‍ നിന്നും ആറ് ലക്ഷം രൂപയായി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും ആശ്രിത നിയമനം ലഭിക്കുന്നതിനുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി 4.5 ലക്ഷം രൂപയില്‍ നിന്നും ആറ് ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ച് ഉത്തരവായി.

പ്രാദേശിക അവധി

തൈപ്പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15 ന് കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും കൂടി പ്രാദേശികാവധി അനുവദിച്ച് ഉത്തരവായി.

ഡ്യൂട്ടി ലീവ് അനുവദിച്ചു

2016-ലെ വോട്ടേഴ്‌സ് പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് 2015 ഡിസംബര്‍ 26 മുതല്‍ ജനുവരി അഞ്ച് വരെ തയ്യാറെടുപ്പ് പ്രവൃത്തികള്‍ നടത്തിയ ബൂത്ത് ലവല്‍ ഓഫീസര്‍മാര്‍ക്ക് ഈ ദിവസങ്ങളില്‍ ഡ്യൂട്ടി ലീവ് അനുവദിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ലീവ് അനുവദിക്കുക

അര്‍ഹതയുള്ളവര്‍ക്ക് ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും

നിലവിലെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് അപേക്ഷ വിശദമായി പരിശോധിച്ച് നിലവിലുള്ള അര്‍ഹതാ മാനദണ്ഡം ഉറപ്പുവരുത്തി ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവായി. ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കപ്പെട്ട വ്യക്തികളെ/കുടുംബങ്ങളെ സംബന്ധിച്ച വിവരം പ്രത്യേക രജിസ്റ്റര്‍ തയ്യാറാക്കി സൂക്ഷിക്കേണ്ടതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ സമ്മതിദായക ദിനാചരണം

പതിനെട്ട് തികഞ്ഞ പൗരന്‍മാര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ജനാധിപത്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുമായുള്ള ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമുള്ള എല്ലാ ഉദ്യോഗസ്ഥരും സമ്മതിദായക ദിന പ്രതിജ്ഞ എടുക്കും. ജനുവരി 25 ന് രാവിലെ 11 നാണ് പ്രതിജ്ഞ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അസംബ്ലിയിലും പ്രതിജ്ഞ ചൊല്ലണം. ദേശീയ സമ്മതിദായക പ്രതിജ്ഞ ഇതോടൊപ്പം. സമ്മതിദായകരുടെ പ്രതിജ്ഞ ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സും കാത്തു സൂക്ഷിക്കുമെന്നും, ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടു ചെയ്യുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.

നടക്കാവ് മാതൃക നൂറ് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടി

സര്‍ക്കാര്‍ സ്‌കൂളിനെ അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും പഠന നിലവാരത്തിന്റെ കാര്യത്തിലും അന്താരാഷ്ട്ര നിലവാരത്തിലെത്തിച്ച കോഴിക്കോട് ജില്ലയിലെ നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃക സംസ്ഥാനത്തെ നൂറ് സ്‌കൂളുകളില്‍ക്കൂടി നടപ്പാക്കും. മിഷന്‍ 100 എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഘട്ടംഘട്ടമായാണ് നടപ്പാക്കുക. ആദ്യഘട്ടത്തില്‍ 14 റവന്യു ജില്ലകളിലെയും ഓരോ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കും. തെരഞ്ഞെടുക്കപ്പെട്ട 53 സ്‌കൂളുകളില്‍ ശേഷിക്കുന്ന 39 സ്‌കൂളുകളെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തും. അവശേഷിക്കുന്ന 47 സ്‌കൂളുകളെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ മിഷന്‍ 100 പദ്ധതി പ്രകാരം നൂറ് സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാകും. വിവിധ ഇടപെടലിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രോത്സാഹന പദ്ധതി (പ്രിസം) യുടെ അടിസ്ഥാനത്തിലാണ് പദ്ധതി ആദ്യം നടപ്പിലാക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പാണ് നോഡല്‍ വകുപ്പ്. പ്രിസം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായ ഗവേണിംഗ് ബോഡിയും എക്‌സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി. ഗവേണിംഗ് ബോഡിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി വൈസ് ചെയര്‍മാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്‍വീനറുമായിരിക്കും. സ്ഥലം എം.എല്‍.എ. ഉള്‍പ്പെടെ പന്ത്രണ്ട് അംഗങ്ങള്‍ ഗവേണിംഗ് ബോഡിയില്‍ ഉണ്ടാകും. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും ഡപ്യൂട്ടി ഡയറക്ടര്‍ അല്ലെങ്കില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കണ്‍വീനറുമായ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ പതിനാല് അംഗങ്ങളുണ്ട്. ഗവേണിംഗ് ബോഡിയിലും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലും ആവശ്യമെങ്കില്‍ പ്രത്യേക ക്ഷണിതാക്കളെയും പങ്കെടുപ്പിക്കാം.

ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി സേവനങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നടപ്പിലാക്കിവരുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള അംഗത്വം നല്‍കലും ക്‌ളെയിം തീര്‍പ്പാക്കലും ജനുവരി 11 മുതല്‍ ഓണ്‍ലൈന്‍ ആകുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ഉടന്‍ മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം നല്കുന്നതിന് ജീവനക്കാരന്റെ ആദ്യ ശമ്പളത്തില്‍ നിന്നും പ്രതിമാസ വരിസംഖ്യയുടെ ആദ്യ ഗഡു കിഴിവു നടത്തണം. ഡ്രായിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ www.insurance.kerala.keltron.in എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്തശേഷം ഓരോ മാസവും തങ്ങളുടെ ഓഫീസില്‍ പുതുതായി അംഗത്വം ആരംഭിച്ച ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. ഇതേ വെബ് സൈറ്റില്‍ നിന്നുതന്നെ അപേക്ഷയുടെ തല്‍സ്ഥിതി വിവരവും, ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അംഗത്വം അനുവദിച്ചതിനുശേഷം അംഗത്വ നമ്പരും അറിയാന്‍ കഴിയും. അംഗത്വ നമ്പര്‍ അനുവദിച്ചശേഷം പാസ്സുബുക്ക് ജീവനക്കാരന്റെ ഓഫീസ് മേല്‍വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയച്ചുകൊടുക്കും. 2015 സെപ്റ്റംബര്‍ 1-നുശേഷം ആദ്യ വരിസംഖ്യ അടച്ച ജീവനക്കാരുടെ അപേക്ഷകള്‍ മാത്രമേ ഓണ്‍ലൈന്‍ ആയി സ്വീകരിക്കുകയുള്ളൂ. ഈ തീയതിക്ക് മുന്‍പ് വരിസംഖ്യ കിഴിക്കല്‍ ആരംഭിക്കുകയും എന്നാല്‍ നാളിതുവരെ ഫോം സി സമര്‍പ്പിച്ച് അംഗത്വം നേടിയിട്ടുമില്ലെങ്കില്‍ പ്രസ്തുത ജീവനക്കാര്‍ നിലവിലുള്ള രീതിയില്‍ ഫോം സി സമര്‍പ്പിച്ച് അംഗത്വം നേടേണ്ടതാണ്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും അവസാന തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനും വെബ് സൈറ്റില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വീസില്‍ നിന്നും വിരമിച്ച/പുറത്തുപോയ ജീവനക്കാരന്റെ അപേക്ഷ ഫോം നമ്പര്‍ 3-ല്‍ (ജീവനക്കാരന്‍ മരണപ്പെട്ടാല്‍ അവകാശികളുടെ അപേക്ഷ ഫോം നമ്പര്‍ 5-ല്‍) ലഭിച്ചതിനുശേഷം ഡ്രായിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ ഈ വെബ് സൈറ്റില്‍ GIS Claim എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രവേശിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കണം. അപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ പ്രിന്റ് എടുക്കുകയും വേണം. അതിനുശേഷം ഫോം നമ്പര്‍ 3/ഫോം നമ്പര്‍ 5 ലുള്ള അപേക്ഷ, ഓണ്‍ലൈനായി സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പും പാസ്സുബുക്കും സഹിതം ബന്ധപ്പെട്ട ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്. അപേക്ഷയുടെ തല്‍സ്ഥിതി വിവരം ഈ വെബ് സൈറ്റില്‍ നിന്നുതന്നെ അറിയാം. ഈ സംവിധാനം SPARK-മായി സമന്വയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, DDO മാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ക്ലെയിം ബില്ലുകളും SPARK മുഖേന തയ്യാറാക്കുന്നതിനും ട്രഷറിയിലേക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും കഴിയും. ട്രഷറി മുഖേന ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്. മറ്റുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ നിലവിലുള്ള രീതിയില്‍ത്തന്നെ അപേക്ഷകള്‍ സമര്‍പ്പിക്കണം.

ഡയസ്‌നോണ്‍ ബാധകമാക്കി

ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജനുവരി പന്ത്രണ്ടിന് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവായി. പണിമുടക്കുന്നവരുടെ ഒരു ദിവസത്തെ വേതനം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ കുറവു ചെയ്യും. പണിമുടക്ക് ദിവസം ഒരു തരത്തിലുള്ള അവധിയും അനുവദിക്കുന്നതല്ല. ഏതെങ്കിലും ഓഫീസ് മേധാവി പണിമുടക്കുകയും ഓഫീസ് അടഞ്ഞുകിടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജോലിക്കെത്തുന്ന ജീവനക്കാര്‍ ഉടന്‍തന്നെ ജില്ലാ ഓഫീസറെ വിവരം അറിയിക്കേണ്ടതും ജില്ലാ കളക്ടര്‍ അടിയന്തിരമായി നടപടി സ്വീകരിച്ച് അത്തരം ഓഫീസുകള്‍ തുറക്കേണ്ടതുമാണ്. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വകുപ്പുമേധാവികള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണിമുടക്കുദിവസം ഓഫീസുകളില്‍ ഹാജരാകാത്ത ജീവനക്കാരുടെ വിശദാംശങ്ങള്‍ അന്നേ ദിവസം രാവിലെ 11.30-നകം പൊതുഭരണ (സീക്രട്ട് സെക്ഷന്‍) വകുപ്പില്‍ ഫോണ്‍ മുഖേന അറിയിക്കുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വകുപ്പു മേധാവികള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. (ഫോണ്‍-0471-2327559/2518399). സെക്രട്ടേറിയറ്റിലെ ഹാജര്‍നില സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ വകുപ്പ് സെക്രട്ടറിമാരും രാവിലെ 10.30-നകം ലഭ്യമാക്കണം. പണിമുടക്കു ദിവസം ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനും ജോലിക്കെത്തുന്നവരുടെ സംരക്ഷണം ഉറപ്പുവരുത്താനും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവിക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ഇരവികുളത്ത് ഓണ്‍ലൈന്‍ ടിക്കറ്റ് : കുറിഞ്ഞികളെക്കുറിച്ച് കൈപുസ്തകം

മൂന്നാര്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകരുടെ സൗകര്യാര്‍ത്ഥം ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ സംവിധാനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. വരയാടുകളെ സന്ദര്‍ശിക്കുന്നതിന് ലോകത്ത് എവിടെ നിന്നും ഇനി ഓണ്‍ലൈനായി സന്ദര്‍ശകര്‍ക്ക് ടിക്കറ്റെടുക്കാം. കുറിഞ്ഞികളെ കുറിച്ചുള്ള കൈപുസ്തകവും ഇതോടൊപ്പം മന്ത്രി പ്രകാശനം ചെയ്തു. മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനാണ് പുസ്തകം തയ്യാറാക്കിയത്. ഇരവികുളം ദേശീയോദ്യാനത്തിലെ കുറിഞ്ഞികളെക്കുറിച്ചുള്ള ആദ്യ സമഗ്ര സചിത്ര വിവരണം അടങ്ങിയതാണ് പുസ്തകം. 20 ഇനം കുറിഞ്ഞികളെക്കുറിച്ച് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

സർക്കാർ ഉത്തരവുകളും സർക്കുലറുകളും

  1. Provisional seniority list of HMs/Heads of TTI/AEO from 13/01/2011 to 03/12/2012
  2. Noon Meal cooking charge: Clarification
  3.  LSS/USS exams: Online Management User Guide
  4. Teachers' Package : Judgement from Ho 
  5. പണിമുടക്കിന് Dice Non പ്രഖ്യാപിച്ചു.n. High Court of Kerala
  6. ബൂത്ത്‌ ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു.
  7.  സംസ്ഥാന സ്കൂള്‍ കലോത്സവം - മത്സരങ്ങളുടെ അവതരണക്രമം  /// Route Map /// സ്കൂള്‍ കലോത്സവം - ഫേസ്ബുക്ക്‌ പേജ്
  8. RIESI Bangalore നടത്തുന്ന Primary English Teachers Training Course ല്‍ പങ്കെടുക്കേണ്ട അധ്യാപകരുടെ ലിസ്റ്റ് /// Information for Trainees
  9. GO- തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച അംഗന്‍വാടി ഹെല്‍പര്‍/ വര്‍ക്കര്‍മാര്‍ക്ക് ലീവ് അനുവദിച്ച ഉത്തരവ് 
  10. SPARK - Tutorial for "One Office, One 
  11. സ്നേഹപൂര്‍വ്വം പദ്ധതി - ഓണ്‍ലൈന്‍ അപേക്ഷ സമയം ജനുവരി 15 വരെ നീട്ടി.
  12. ആശ്രിത നിയമനം - പ്രവേശന സമയം നീട്ടി.
  13. Circular- സംസ്ഥാന സ്കൂള്‍ കലോത്സവം 2016 - പ്ലാസ്റ്റിക്‌ രഹിത കലോത്സവം 
  14.  Tenth PAY REVISION COMMISSION REPORT - Part II
  15. High Court Judgement on Teachers Package

എൽ.എസ്.എസ്. / യു.എസ്.എസ്. പരീക്ഷകള്‍ 2015-16 ഓണ്‍ലൈലൈന്‍ രജിസ്ട്രേഷൻ

അവസാന ദിവസം 16.01.2016 •
 മുന്‍വേര്‍ഷത്തേതുപോലെ www.keralapareekshabhavan.in എന്ന പരീക്ഷാഭവന്റെ ഔദ്യോഗിക വേബ്സൈറ്റ് വഴിയാണ് സൈറ്റിൽ പ്രവേശിേക്കണ്ടത്.
 • ഇന്‍െഡെക്സ് പേജിലെ Important Information എന്ന തലക്കട്ടിനേു കീഴിൽ ഏറ്റവും പുതിയ അറിയിപ്പുകള്‍ ലഭ്യമാണ്.
 • ഇന്‍ഡെക്സ് േപജില Sign In എന ലിങ്ക് വഴിലോഗീൻ പേജിൽ പ്രവേശിക്കണം. ഇവിടെ Username ഉം Password ഉം നൽകി Sign In ചെയ്യാനം. 
Username തന്നെയാണ് ആദ്യ പ്രവേശന Password ആയി നൽകേണ്ടത്. 
എല്ലാ Username നും ആറ് ക്യാരക്ടർ മാത്രമാണ് ഉളളത്. സ്കൂളുകളുടെ Username, അതാത് സ്കൂളുകളുടെ സ്കൂള്‍ കോഡ് S എന അക്ഷരത്തിനു ശേഷം കൂട്ടിച്ചേര്‍ക്കേണ്ടതാണു (ഉദ: S29301). സ്കൂളുകള്‍ പലപ്പോഴും സ്കൂള്‍ കോഡിനു മുന്‍പ് S എന അക്ഷരം ചേര്‍ക്കാന്‍ മറക്കുന്നതായി കാണുനു. സ്കൂളുകളുമായി ബന്ധപ്പെട്ട പല ഓണ്‍ലൈന്‍ ആപ്ലിേക്കഷനുകളിലൈും സ്കൂള്‍േകാഡ് മാത്രമേ യൂസർനേയിം ആയി നലകിയിട്ടുളൂ എന്നതാകണം കാരണം. ഇവിടെയുള മാറ്റം ശ്രദ്ധിക്കുക


glpsthonnakkal.blogspot.com എന്ന ബ്ലോഗിലൂടെ സൈറ്റിൽ നേരിട്ട് പ്രവേശിക്കാവുന്നതാണ് എളുപ്പത്തിൽ




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP