SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

വനിതാ ഗൃഹനാഥരുടെ മക്കള്‍ക്ക് ധനസഹായം : മാനദണ്ഡങ്ങള്‍ പുതുക്കി

സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം വനിതാ ഗൃഹനാഥരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഇതനുസരിച്ച് ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. വിവാഹമോചിതരായ വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. പുനര്‍ വിവാഹം കഴിച്ചവര്‍ക്ക് ആനുകൂലത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വനിതകളുടെ മക്കള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം മൂലം ജോലി ചെയ്യാനും കുടുംബം പുലര്‍ത്താനും കഴിയാത്തവിധം കിടപ്പിലായ കുടുംബങ്ങളിലെ വനിതകളുടെ മക്കള്‍ക്ക് ധനസഹായം ലഭിക്കും. നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ വനിതകളുടെ മക്കള്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. എ.ആര്‍.ടി തെറാപ്പി ചികിത്സക്ക് വിധേയരാകുന്ന എച്ച്.ഐ.വി ബാധിതരായ വ്യക്തികളുടെ കുഞ്ഞുങ്ങള്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷയില്‍ സര്‍ക്കാര്‍ നല്‍കുന്ന മറ്റൊരു വിദ്യാഭ്യാസ ധനസഹായത്തിനും സ്‌കൂള്‍/കോളേജ് വഴി അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്ന് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തണം. അപേക്ഷ അങ്കണവാടി വര്‍ക്കര്‍മാര്‍ വഴി അതത് സി.ഡി.പി.ഒ മാര്‍ക്കാണ് സമര്‍പ്പിക്കേണ്ടത് സി.ഡി.പി.ഒ മാര്‍ അന്വേഷണം നടത്തി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തി സാക്ഷ്യപ്പെടുത്തിയശേഷം ജില്ലാ ഓഫീസര്‍ക്ക് അയയ്ക്കണം

No comments:

Post a Comment




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP