SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

വന്യജീവി വാരാഘോഷം


ദേശീയ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ വിപുലമായ മത്സരങ്ങള്‍ മ്യൂസിയം ആഡിറ്റോറിയത്തില്‍ നടത്തും. പൊതുജനങ്ങള്‍ക്കുവേണ്ടിയുള്ള ഓപ്പണ്‍ ക്വിസ്, വിളംബരറാലി എന്നിവയോടുകൂടി പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കലാമത്സരങ്ങളും സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ട് - ഉച്ചയ്ക്ക് 12 മണിക്ക് വിളംബരജാഥ, നാല് മണി - പൊതുജനങ്ങള്‍ക്കായി ക്വിസ് (മ്യൂസിയം പരിസരം) ഒക്ടോബര്‍ മൂന്നിന് ക്വിസ് ഹൈസ്‌കൂള്‍ മുതല്‍ കോളേജ്തലം വരെ, ഒക്ടോബര്‍ നാലിന് ചിത്രരചന അപ്പര്‍ പ്രൈമറി മുതല്‍ കോളേജ് തലം വരെ, ഒക്ടോബര്‍ ആറിന് പ്രസംഗം ഹൈസ്‌കൂള്‍ മുതല്‍ കോളേജ് തലം വരെ, ഒക്ടോബര്‍ ഏഴിന് കഥപറച്ചില്‍ നേഴ്‌സറി മുതല്‍ പ്രൈമറി തലം വരെ, ഒക്ടോബര്‍ എട്ടിന് സമാപന ചടങ്ങും വിജയികള്‍ക്കുള്ള സമ്മാനദാനവും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം നിശ്ചിത സമയത്തിന് അര മണിക്കൂര്‍ മുമ്പ് മ്യൂസിയം ആഡിറ്റോറിയത്തില്‍ ഹാജരാകണം. ചിത്രരചനാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡ്രോയിങ് പേപ്പറുകള്‍ നല്‍കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. കലാമത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന സ്‌കൂളിനും കോളേജിനും വിജയകുമാരഗണകന്‍ മെമ്മോറിയല്‍ റോളിങ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ : 9895674774, 9847482020. ആഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മൃഗശാലാ പ്രവേശനം സൗജന്യമായിരിക്കുമെന്നും മ്യൂസിയം ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP