SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

ഡയസ്‌നോണ്‍ ബാധകമാക്കി

ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജനുവരി പന്ത്രണ്ടിന് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവായി. പണിമുടക്കുന്നവരുടെ ഒരു ദിവസത്തെ വേതനം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ കുറവു ചെയ്യും. പണിമുടക്ക് ദിവസം ഒരു തരത്തിലുള്ള അവധിയും അനുവദിക്കുന്നതല്ല. ഏതെങ്കിലും ഓഫീസ് മേധാവി പണിമുടക്കുകയും ഓഫീസ് അടഞ്ഞുകിടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജോലിക്കെത്തുന്ന ജീവനക്കാര്‍ ഉടന്‍തന്നെ ജില്ലാ ഓഫീസറെ വിവരം അറിയിക്കേണ്ടതും ജില്ലാ കളക്ടര്‍ അടിയന്തിരമായി നടപടി സ്വീകരിച്ച് അത്തരം ഓഫീസുകള്‍ തുറക്കേണ്ടതുമാണ്. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വകുപ്പുമേധാവികള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പണിമുടക്കുദിവസം ഓഫീസുകളില്‍ ഹാജരാകാത്ത ജീവനക്കാരുടെ വിശദാംശങ്ങള്‍ അന്നേ ദിവസം രാവിലെ 11.30-നകം പൊതുഭരണ (സീക്രട്ട് സെക്ഷന്‍) വകുപ്പില്‍ ഫോണ്‍ മുഖേന അറിയിക്കുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും വകുപ്പു മേധാവികള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. (ഫോണ്‍-0471-2327559/2518399). സെക്രട്ടേറിയറ്റിലെ ഹാജര്‍നില സംബന്ധിച്ച റിപ്പോര്‍ട്ട് എല്ലാ വകുപ്പ് സെക്രട്ടറിമാരും രാവിലെ 10.30-നകം ലഭ്യമാക്കണം. പണിമുടക്കു ദിവസം ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനും ജോലിക്കെത്തുന്നവരുടെ സംരക്ഷണം ഉറപ്പുവരുത്താനും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവിക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

No comments:

Post a Comment




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP