SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

ജനങ്ങളാണു പോലീസ്



തോന്നയ്ക്കൽ ഗവ എൽ.പി.എസ്സിൽ ഗാന്ധിദർശന്റെ നേത്യത്വത്തിൽ  കേരളാ പോലീസിന്റെ  ജനങ്ങളാണു പോലീസ്   എന്ന ബോധവത്ക്കരണ നാടകം സംഘടിപ്പിച്ചു.  ഉദ്ഘാടനം മംഗലപുരം ഗ്രാമ പഞ്ചായത് പ്രസിഡന്റ് ശ്രീ.ബെന്നറ്റ്.വൈ.ഗൊമസ് നിർവ്വഹിച്ചു.  

         സമൂഹത്തിൽ പോലീസിന്റെ പങ്കും പ്രസക്തിയും എന്ന ആശയം മുൻ നിർത്തി  എ.ഡി.ജി.പി  ശ്രീമതി സന്ധ്യ  ഐ.പി.എസ് ആവിഷ്കാരം നിർവ്വഹിച്ച നാടകമാണു ജനങളാണു പോലീസ്.
  പോലീസ് സേന രൂപംകൊണ്ടതു മുതലുള്ള പശ്ചാത്തലം മുതൽ ഇക്കാലം വരെ ഉണ്ടായ മാറ്റങ്ങളും ഇടപെടലുകളും വളരെ ഹ്രസ്വമായി നാടകത്തിൽ വരച്ചു കാട്ടുന്നു. 
 പോലീസിന്റെ ട്രാഫിക് പ്രവർത്തങ്ങളും നിയമ പ്രപാലനവും ജനങ്ങളുടെ സുരക്ഷിതത്ത്വവും, ആധുനിക ഉപകരണങ്ങളുടെ ദുരുപയോഗങ്ങളൂം സമൂഹത്തിലെ മോശം പ്രവണതകളേയും ചുരുങ്ങിയ സമയത്തിൽ വിമർശനാത്മകമായി നാടകത്തിൽ പരാമർശിക്കുന്നു.  അവതരണ മികവുകൊണ്ടും കാലിക പ്രസക്തികൊണ്ടും നാനൂറോളം കുട്ടികളുടെയും നൂരുകണക്കിനെ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൈയ്യടി നാറ്റകത്തിനു നേടാൻ കഴിഞ്ഞൂ.
   


   ബോധവത്ക്കരണ പ്രവർത്തനോദ്ഘാടന ചടങ്ങിൽ വാർഡ് മെംബർ ശ്രീ.കെ.കരുണാകരൻ, ആർ.രാജശേഖരൻ നായർ, ബിന്ദുലാർ തോന്നയ്ക്കൽ, എം.എം.യൂസഫ്, നാടകത്തിന്റെ കോർഡിനേറ്റർ ശ്രീ.നജുമുദീൻ, അനിൽ പ്ലാവോട് , ഹെഡ്മിട്രസ് എം.എം.ലൈലാവീവി, ഗാന്ധിദർശൻ കൺ വീനർ റ്റി.ജതീഷ് എന്നിവർ സംസാരിച്ചു.

No comments:

Post a Comment




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP