ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 31 ദേശീയ പുനരര്‍പ്പണ ദിനമായി ആചരിക്കും. ചടങ്ങിന്റെ ഭാഗമായി തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും മൗനാചരണവും ദേശഭക്തിഗാനാലാപനവും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒക്ടോബര്‍ 31-ന് രാവിലെ 10.15 മുതല്‍ 10.17 വരെ മൗനമാചരിക്കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരു സ്ഥലത്ത് സമ്മേളിച്ച് ദേശീയോദ്ഗ്രഥന പ്രതിജ്ഞ എടുക്കും. ഓഫീസ് തലവന്മാര് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കും. തിരുവനന്തപുരത്ത് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മറ്റിടങ്ങളില്‍ ജില്ലാതലത്തിലുമാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുക. ജില്ലാതല പരിപാടിയുടെ ചുമതല കളക്ടര്‍ക്കായിരിക്കും. സംസ്ഥാനതല പരിപാടിയുടെ ചുമതല തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കായിരിക്കും. തിരുവനന്തപുരം ഉള്‍പ്പെടെയുളള എല്ലാ കോര്‍പ്പറേഷനുകളിലും ടൗണുകളിലും ആചാരവെടി മുഴക്കും. ആദ്യവെടി രാവിലെ 10.15 നും രണ്ടാമത്തെ ആചാരവെടി 10.17 നുമായിരിക്കും. ആചാരവെടി മുഴക്കുന്നത് സംബന്ധിച്ച ചുമതല ഡി.ജി.പി. യ്ക്കായിരിക്കും. രണ്ട് മിനിട്ടുള്ള മൗനാചരണത്തിന്റെ തുടക്കവും ഒടുക്കവും സൈറന്‍ സംവിധാനമുളളിടങ്ങളില് സൈറന്‍ മുഴക്കേണ്ടതാണ്. രാവിലെ 10.14 മുതല്‍ 10.15 വരെയും 10.17 മുതല്‍ 10.18 വരെയുമാണ് സൈറന്‍ മുഴക്കേണ്ടത്. രാവിലെ 10.15 മുതല്‍ 10.17 വരെ രണ്ട് മിനിട്ട് നേരം എല്ലാ വാഹനങ്ങളുടെയും സഞ്ചാരം നിര്‍ത്തിവയ്ക്കും. പുനരര്‍പ്പണദിനത്തില്‍ എടുക്കേണ്ട പ്രതിജ്ഞ : രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണ ബോധത്തോടുകൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗ്ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവമൂലമുളള ഭിന്നതകളും തര്‍ക്കങ്ങളും രാഷ്ട്രീയമോ സാമ്പത്തികമോ ആയ മറ്റ് പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗ്ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. TEXT OF THE PLEDGE I solemnly pledge to work with dedication to preserve and strengthen the freedom and integrity of the nation. I further affirm that I shall never resort to violence and that all difference and disputes relating to religion, language, region or other political or economic grievances should be settled by peaceful and constitutional means.
ഡി.സി.ആര്.ജി. നോമിനേഷന് മുന്‍ഗണനാക്രമം പരിഷ്കരിച്ചു
ഡെത്ത് കം റിട്ടയര്‍മെന്റ് ഗ്രാറ്റുവിറ്റിക്കുള്ള മുന്‍ഗണനാക്രമം നിശ്ചയിക്കുന്ന കേരള സര്‍വീസ് ചട്ടത്തിലെ മൂന്നാം ഖണ്ഡം 71-ാം ചട്ടം പരിഷ്കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. മുന്‍ഗണനയിലെ ലിംഗ വിവേചനം ഒഴിവാക്കുതിനാണ് പരിഷ്കാരം. പുതുക്കിയ ചട്ടം പ്രകാരം ആണ്മക്കള് എന്നത് മക്കള്‍ എന്നായും അവിവാഹിത/വിധവ/വിവാഹമോചിതരായ പുത്രിമാര്‍ എന്നത് അച്ഛന്/അമ്മ എന്നായും പതിനെട്ട് വയസില്‍ താഴെയുള്ള സഹോദരന്മാരും അവിവാഹിതരും, വിധവയും, വിവാഹമോചിതരുമായ സഹോദരിമാര്‍ എന്നത് പതിനെട്ട് വയസില്‍ താഴെയുള്ള സഹോദരന്മാര്/സഹോദരിമാര്‍ അവിവാഹിതരും വിധവയും വിവാഹമോചിതരുമായ സഹോദരിമാര്‍ എന്നായും അച്ഛന് എന്നത് മരണമടഞ്ഞ പുത്രന്റെ മക്കള്‍ എന്നിങ്ങനെയാണ് പരിഷ്കരിച്ചിട്ടുള്ളത്. മുന്‍ഗണനാക്രമത്തില്‍ പുരുഷ ജീവനക്കാരന്റെ കാര്യത്തില്‍ ഭാര്യ എന്നതും വനിതാ ജീവനക്കാരിയുടെ കാര്യത്തില്‍ ഭര്‍ത്താവ് എന്നതിലും മാറ്റമില്ല. സര്‍വീസ് ചട്ടത്തിലെ മൂന്നാം ഖണ്ഡം 67-ാം ചട്ടത്തിന്റെ ഉപവകുപ്പുകളിലും, ചട്ടം 71 ന് ചുവടെയുള്ള കുറിപ്പുകളിലും, പരിഷ്കാരം വരുത്തിയിട്ടുണ്ട്. 2016 ജനുവരി ഒന്നു മുതലാണ് പരിഷ്കാരങ്ങള്‍ ബാധകമാവുക. ഉത്തരവ് നമ്പര്‍ : ജി.ഒ.പി. നമ്പര്‍ 469/15/ഫിനാന്‍സ്, തീയതി': 2015 ഒക്ടോബര്‍ 17. ഉത്തരവിന്റെ പൂര്‍ണരൂപം
|
govt orders and circulars
- Personnel and Administrative Reforms Department- Malayalam Classical Language Day and Malayalam Week Celebrations, 2015-guidelines- reg. G.O.No.18293/15/P&ARD Dated, Thiruvananthapuram,14.10.2015.
-
Public Holidays 2016
- Higher Education- Technical- Admissions to Non Resident Keralites in Professional Degree Courses for the academic year 2015-16- Sanction Accorded-Orders issued. G.O.(MS)No.618/2015/H.Edn 16.10.2015.
- Personnel and Administrative Reforms Department- Wearing of name badge by government officials while on duty- directions issued. No. 13671/A.R13(2)/2015/P&ARD 19-09-2015
- Circular about the last date for receiving applications to Snehapoorvam Project
- Permission for Thejas daily to conduct Children's day Quiz competition in Schools
- Observing December 14th as National Energy Conservation Day
- Subscription of Thalir magazine in Schools
- SSLC 2016 : Notification
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു
തദ്ദേശഭരണ
തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ക്ക് പോസ്റ്റല്‍
ബാലറ്റിന് ബന്ധപ്പെട്ട വരണാധികാരിക്ക് മുമ്പാകെ അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു നല്കാന് സംസ്ഥാന
തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചു. ഇതനുസരിച്ച് നവംബര്‍ രണ്ടിന്
നടക്കുന്ന തിരഞ്ഞെടുപ്പിന് വോട്ടവകാശം വിനിയോഗിക്കാന്‍
ആഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 31 വരെയും നവംബര്‍ അഞ്ചിന് നടക്കുന്ന
തിരഞ്ഞെടുപ്പിന് വോട്ടവകാശം വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നവംബര്‍
രണ്ട് വരെയും വൈകുന്നേരം മുന്ന് മണി വരെ ബന്ധപ്പെട്ട വരണാധികാരിക്ക്
മുമ്പാകെ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
മലയാളം ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും : മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി
തദ്ദേശസ്വയംഭരണ
തെരഞ്ഞെടുപ്പ് പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്,
വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ എല്ലാ സര്‍ക്കാര്‍,
അര്‍ദ്ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും നവമ്പര്‍ രണ്ടിനും
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം
എന്നീ ജില്ലകളില്‍ നവമ്പര്‍ അഞ്ചിനും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ്
ആക്ട് പ്രകാരം അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് അസാധാരണ ഗസറ്റ്
പ്രസിദ്ധീകരിച്ചു.
എസ്.എം.എസുകള്‍ക്ക് നിയന്ത്രണം
തദ്ദേശസ്വയംഭരണ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണില്‍ നിന്ന് എസ്.എം.എസ് മുഖേന
പരസ്യം നല്‍കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ രാഷ്ട്രീയ കക്ഷിക്കോ തങ്ങള്‍ക്ക് വോട്ട്
ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.എം.എസ് നല്‍കാം. എന്നാല്‍ മറ്റൊരു
സ്ഥാനാര്‍ത്ഥിക്കോ, പാര്‍ട്ടിക്കോ മുന്നണിക്കോ വോട്ട് ചെയ്യരുതെന്ന്
ആവശ്യപ്പെട്ടിട്ടും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളടങ്ങുന്ന രീതിയിലും
എസ്.എം.എസ് അയയ്ക്കുന്നത് തിരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകരമാണ്.
ഇവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കുമെന്ന് സംസ്ഥാന
തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പോസ്റ്റല്‍ ബാലറ്റ്: ഒക്ടോബര്‍ 28ന് മുമ്പ് അപേക്ഷിക്കണം
തിരുവനന്തപുരം ജില്ലയില്‍ നവംബര്‍ രണ്ടിന് നടക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള
പൊതുതെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള
ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനായി ഒക്ടോബര്‍ 28ന് മുമ്പ് അപേക്ഷ
സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ബിജു
പ്രഭാകര്‍ അറിയിച്ചു.
പഞ്ചായത്ത് പ്രദേശങ്ങളില്‍ വോട്ടുള്ളവര്‍ അതത് ബ്ളോക്ക് പഞ്ചായത്ത് വരണാധികാരികള്‍ക്കും, കോര്പറേഷന്/മുനിസിപ്പല്‍ പ്രദേശങ്ങളില്‍ വോട്ടുള്ളവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്കുമാണ് അപേക്ഷിക്കേണ്ടത്. ഗ്രാമപ്രദേശങ്ങളില്‍ വോട്ടുള്ളവര്‍ ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളിലെ ബാലറ്റ് പേപ്പറുകള്‍ ലഭിക്കുന്നതിനായി 15ാം നമ്പര്‍ ഫോറത്തിലുള്ള മൂന്ന് അപേക്ഷകള്‍ തയാറാക്കി പോസ്റ്റിംഗ് ഓര്‍ഡറിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട ബ്ളോക്ക് പഞ്ചായത്ത് വരണാധികാരിക്ക് നല്‍കണം. പോസ്റ്റല്‍ ബാലറ്റിനുള്ള ഫോറം ലഭിച്ചിട്ടില്ലെങ്കില്‍ സമീപത്തുള്ള ഏതെങ്കിലും വരണാധികാരികളുടേയോ, തദ്ദേശസ്ഥാപനത്തിന്േറയോ ഓഫീസില്‍ നിന്ന് ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള വരണാധികാരികളുടെ മേല്‍വിലാസം ചുവടെ: ബ്ളോക്കുകള്‍: പാറശ്ശാല -ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, തിരുവനന്തപുരം, അതിയന്നൂര്‍ -അസി. പ്രോജക്ട് ഡയറക്ടര്‍, പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ്, തിരുവനന്തപുരം, പെരുങ്കടവിള -ഡിസ്ട്രിക്ട് രജിസ്ട്രാര്‍ (ജനറല്‍), തിരുവനന്തപുരം, നേമം -ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡിസ്ട്രിക്ട് ഓഫീസ്, തിരുവനന്തപുരം, പോത്തന്‍കോട് -അസി. ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, തിരുവനന്തപുരം, വെള്ളനാട് -ഡെപ്യൂട്ടി കളക്ടര്‍ (വിജിലന്‍സ്), സൗത്ത് സോണ്‍, സിവില്‍ സ്റ്റേഷന്, തിരുവനന്തപുരം, നെടുമങ്ങാട് -ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ), കളക്ടറേറ്റ്, തിരുവനന്തപുരം, കിളിമാനൂര്‍ -ഡിസ്ട്രിക്ട് സോഷ്യല്‍ വെല്‍ഫയര്‍ ഓഫീസര്‍, തിരുവനന്തപുരം, ചിറയിന്‍കീഴ് -അസി. കമ്മീഷണര്‍ (എല്‍.ആര്), ഓഫീസ് ഓഫ് ദി കമ്മീഷണര്‍ ഓഫ് ലാന്റ് റവന്യൂ, തിരുവനന്തപുരം, വര്‍ക്കല -അസി. സെക്രട്ടറി, ഡയറക്ടറേറ്റ് ഓഫ് സര്‍വേ ആന്റ് ലാന്റ് റിക്കാര്‍ഡ്സ്, തിരുവനന്തപുരം. തിരുവനന്തപുരം കോര്പറേഷന്: ഒന്നുമുതല്‍ 25 വരെ വാര്‍ഡുകള്‍ -ജില്ലാ പ്ലാനിംഗ് ഓഫീസര്‍, തിരുവനന്തപുരം, 26 മുതല്‍ 50 വരെ വാര്‍ഡുകള്‍ -ജില്ലാ സപ്ലൈ ഓഫീസര്‍, തിരുവനന്തപുരം, 51 മുതല്‍ 75 വരെ വാര്‍ഡുകള്‍ -സബ് കളക്ടര്‍, തിരുവനന്തപുരം, 76 മുതല്‍ 100 വരെ വാര്‍ഡുകള്‍ -ജില്ലാ ലേബര്‍ ഓഫീസര്‍, തിരുവനന്തപുരം. മുനിസിപ്പാലിറ്റികള്‍: നെയ്യാറ്റിന്‍കര ഒന്നുമുതല്‍ 22 വരെ വാര്‍ഡുകള്‍ -അസി. ഡയറക്ടര്‍ ഓഫ് സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്്സ് (റീസര്‍വേ), നെയ്യാറ്റിന്‍കര, നെയ്യാറ്റിന്‍കര 23 മുതല്‍ 44 വരെ വാര്‍ഡുകള്‍ -അസി. ഡെവലപ്പ്മെന്റ് കമ്മീഷണര്‍ (പെര്‍ഫോര്‍മന്‍സ് ഓഡിറ്റ്), തിരുവനന്തപുരം, നെടുമങ്ങാട് ഒന്നുമുതല്‍ 20 വരെ വാര്‍ഡുകള്‍ -ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ്, തിരുവനന്തപുരം, നെടുമങ്ങാട് 21 മുതല്‍ 39 വരെ വാര്‍ഡുകള്‍ -ഡെപ്യൂട്ടി ഡയറക്ടര്‍ 1, ഡയറക്ടറേറ്റ് ഓഫ് സര്‍വേ ആന്റ് ലാന്റ് റെക്കോര്‍ഡ്സ്, തിരുവനന്തപുരം, ആറ്റിങ്ങല്‍ ഒന്നുമുതല്‍ 31 വരെ വാര്‍ഡുകള്‍ -ജനറല്‍ മാനേജര്‍, ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍, തിരുവനന്തപുരം, വര്‍ക്കല ഒന്നുമുതല്‍ 33 വരെ വാര്‍ഡുകള്‍ -ഡെപ്യൂട്ടി കളക്ടര്‍ (ആര്.ആര്), കളക്ടറേറ്റ്, തിരുവനന്തപുരം.

പഞ്ചായത്ത് ഇലക്ഷന്
തിരുവനന്തപുരം
ജില്ലയില്‍ നവംബര്‍ രണ്ടിന് നടക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള
പൊതുതെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള
ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനായി ഒക്ടോബര്‍ 28ന് മുമ്പ് അപേക്ഷ
സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ബിജു
പ്രഭാകര്‍ അറിയിച്ചു.
GOVT ORDERS AND CIRCULARS
Pre-Metric Scholarship for Disabled Students
Public Holidays 2016 announced by State Government
GO about using the name badge for Employees
Concessions to CWSN in the S.S.L.C. examination-16 : Notification (English) | Notification (Malayalam) | LD Certificate
Sasthramela 2015: Latest directions from DPI
Snehapoorvam Project : Revised Guidelines dated 10.10.2014
Public Holidays 2016 announced by State Government
GO about using the name badge for Employees
Concessions to CWSN in the S.S.L.C. examination-16 : Notification (English) | Notification (Malayalam) | LD Certificate

Snehapoorvam Project : Revised Guidelines dated 10.10.2014
- State Life Insurance GO on 2012 Instructions | Application form
- Snehapoorvam Project : Revised Guidelines dated 10.10.2014
പ്രവൃത്തിദിവസമായിരിക്കും

സർക്കാർ ഉത്തരവുകൾ
- HSS-CE marks.direction from Child right commission New Govt.Orders
- QIP Monitoring committee Minutes Govt.Orders
- LSS/USS Scholarship
- Special Casual Leave for employees of Public Sector Undertakings undergoing Chemotherapy / Radiation Treatment Enhancement of the value of Scholarship
- *****************************************************
- Circular – I T മേള – നിര്‍ദ്ദേശങ്ങള്‍
- Last date for Online Data Entry on Text Book Distribution ends on October 12
- SPC Quiz for students from Standard VIII and IX
- 8th National Biodiversity Congress for Children -Instructions and Topics for Project
- OBC Pre metric scholarship-Notification New
അറീയിപ്പുകൾ
സംസ്ഥാനത്തെ
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 21-ന് അവധി. നവരാത്രിയോട്
അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക് 21 മുതല്‍ 25 വരെ അവധി ലഭിക്കും. 22 ന് മഹാനവമി, 23 ന
വിജയദശമി, 24 ന മുഹറം 25 ഞായറാഴ്ച എന്നിങ്ങനെയാണ് അവധികള്‍ വരുന്നത്.
***********************************************************
ഈ
വര്‍ഷത്തെ ക്ലസ്റ്റര്യോഗങ്ങള്ക്കുള്ള തീയതികള്‍ തീരുമാനിച്ചു. ഒക്ടോബര്‍
31 നവംബര്‍ 28, ജാനുവരി 30, ഫെബ്രുവരി 20. രണ്ടാം പാദവാര്‍ഷിക പരീക്ഷകള്‍
ഡിസംബര്‍ പത്ത് മുതല്‍ 18 വരെ.
**********************************************************
School Sasthramela/IT Mela
Related Downloads
ഉദേ്യാഗസ്ഥരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി : സമയപരിധി പുന:ക്രമീകരിച്ചു
ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഡി.എഡ് പരീക്ഷ
ഒന്ന്,
മൂന്ന് സെമസ്റ്റര്‍ ഡി.എഡ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിശദവിവരം പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ (www.keralapareekshabhavan.in)
വന്യജീവി വാരാഘോഷം
പ്രധാനമന്ത്രിയുടെ സ്കോളര്‍ഷിപ്പ്
2015-16 കണിയാപുരം ഉപജില്ലാ ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തി പരിചയ - ഐ ടി മേള
സ്ഥലം ഗവ. എച്ച് എസ്സ് വെയിലൂര്‍
തീയതി - ഒക്ടോബര്‍ 28,29,30
****************************************************
2015-16 - കണിയാപുരം ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം
സ്ഥലം ഗവ. എച്ച് എസ്സ് എസ്സ് പിരപ്പന്‍കോട്
തീയതി - ഡിസംബര്‍ 1,2,3,4.
*******************************************************************

It Training for Probation Declaration
പ്രൊബേഷന്‍
ഡിക്ളറേഷനു വേണ്ട IT Training ആവശ്യമായ അധ്യാപകര്‍
Name,Designation,School,District എന്നീ വിവരങ്ങള്‍
itschoolspo@gmail.com എന്ന വിലാസത്തില്‍
E-Mail അയക്കുക.
പരിശീലനം
ഡിസ്ട്രിക്
സെന്റര്‍
ഫോര്‍ ഇംഗ്ലീഷ്
നെയ്യാറ്റിന്‍കര - കണിയാപുരം ഉപജില്ലയിലെ
അധ്യാപകര്‍ക്ക്
"COMMUNICATIVE ENGLISH " ല്‍ 2 ദിവസത്തെ പരിശീലനം
നല്കുന്നു.
സ്ഥലം B R C കണിയാപുരം സമയം 10.00 മുതല്‍ 4.00 മണിവരെ.
തിയതി 07/10/2015 & 08/10/2015.
* L P (Std II Tr.) & U P ( English) Teachers 1 ആള് മാത്രം
(ആകെ 60 പേര്‍ക്ക് മാത്രം)
വയോജന ദിനം
വയോജന ദിനത്തിൽ തോന്നയ്ക്കൽ ഗവ.എൽ.പി.എസ്സിലെ വിദ്യാർത്ഥികളും
അധ്യാപകരും രക്ഷാകർത്ത്യ പ്രതിനിധികളും ചേർന്ന് പ്രദേശത്തുള്ള രണ്ട്
മുത്തശ്ശിമാരെ സന്ദർശിച്ചു.
അമ്മമാർക്ക് പുതുവസ്ത്രവും പലഹാരങ്ങളും നൽകി ആദരിച്ചു.
വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത വേങ്ങോട് ആലയം വിളാകത്ത് വീട്ടിൽ 94 വയസ്സുള്ള ശാരദ അമ്മ, കുടവൂർ ഗോകുൽ നിവാസിൽ 86 വയസ്സുള്ള പാറുക്കുട്ടിയമ്മ എന്നിവരെ ആണു കുട്ടികൾ സന്ദർശിച്ചത്.

Subscribe to:
Posts (Atom)