SCHEME of WORK 2016-17 : HS SECTION | UP SECTION | LP SECTION

ഏറ്റവും പുതിയ വിവരങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും ഇനി മുതൽ പുതിയ ലിങ്ക്

എഴുത്തച്ഛന്‍ പുരസ്‌കാരം ഡോ. പുതുശേരി രാമചന്ദ്രന്

2015-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രശസ്ത കവിയും ഭാഷാപണ്ഡിതനും അധ്യാപകനുമായ ഡോ. പുതുശേരി രാമചന്ദ്രന്. സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചത്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഫ. മുഹമ്മദ് അഹമ്മദ്, ആഷാ മേനോന്‍, ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. അവാര്‍ഡ് വിവരം സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് ശാസ്തമംഗലത്തെ ഇലങ്കം ഗാര്‍ഡന്‍സിലെ ഡോ. പുതുശേരി രാമചന്ദ്രന്റെ വസതിയിലെത്തി അറിയിച്ചു. അവാര്‍ഡ് തീയതി പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മികച്ച സംഭാവനകള്‍ സമര്‍പ്പിച്ച ഗുരുസ്ഥാനീയനായ എഴുത്തുകാരെ ആദരിക്കാന്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. 1993-ല്‍ ശൂരനാട് കുഞ്ഞന്‍പിള്ളയ്ക്കായിരുന്നു പ്രഥമ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കിയത്. പ്രൊഫസര്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിയായിരുന്നു 2014-ല്‍ പുരസ്‌കാരത്തിന് അര്‍ഹനായത്

No comments:

Post a Comment




blog designed and operated by jatheeshthonnakkal.tvm@gmail.com (kindly send your valuable comments)

Back to TOP